കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍: ആഘോഷം ജനുവരിയിൽ? കാരണം ഇതാണ്

  • By S Swetha
Google Oneindia Malayalam News

സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ആളുകള്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്മസ്. വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും ആളുകള്‍ വീടുകള്‍ അലങ്കരിക്കുന്നു. അതേസമയം ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത ചില രാജ്യങ്ങളുണ്ട്. ജനുവരി 6ാം തിയതിയോ 7ാം തിയതിയോ ആണ് ഇവിടങ്ങളിലെ ക്രിസ്മസ് ആഘോഷം.

ബിജെപി മാജിക്ക് അസ്തമിക്കുന്നു...രാഷ്ട്രീയ ഭൂപടം മാറി, ജാര്‍ഖണ്ഡ് പുതിയ പട്ടികയിലേക്ക്ബിജെപി മാജിക്ക് അസ്തമിക്കുന്നു...രാഷ്ട്രീയ ഭൂപടം മാറി, ജാര്‍ഖണ്ഡ് പുതിയ പട്ടികയിലേക്ക്

മധ്യേഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും നിരവധി രാജ്യങ്ങള്‍ ഡിസംബര്‍ 25 കഴിഞ്ഞ് 13 ദിവസം കഴിഞ്ഞാണ് ക്രിസ്മസ് ആഘോഘിക്കുന്നത്. അവര്‍ പിന്തുടരുന്ന കലണ്ടര്‍ കാരണമാണിത്. അതായത് ലോകത്തിന്റെ ഭൂരിഭാഗവും ഗ്രിഗോറിയന്‍ കലണ്ടറിനെ പിന്തുടരുമ്പോള്‍, ഈ രാജ്യങ്ങള്‍ ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. ബെലാറസ്, ഈജിപ്ത്, ജോര്‍ജിയ, എത്യോപ്യ, കസാക്കിസ്ഥാന്‍, സെര്‍ബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍.

christmascelebration-

റഷ്യയുടെ പല ഭാഗങ്ങളിലും ജനുവരി 7നാണ് ക്രിസ്മസ് ആഘോഷം. ഇറ്റലിയില്‍, ക്രിസ്മസ് ആഘോഷിക്കുന്നത് പെരുന്നാള്‍ ദിനമായ ജനുവരി ആറിനാണ്. യേശു ജനിച്ച് 12ാം ദിവസം അനുഗ്രഹങ്ങളും സമ്മാനങ്ങളും നല്‍കാനായി മൂന്ന് ബുദ്ധിജീവികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചുവെന്നാണ് ഇവിടങ്ങളിലെ ആളുകളുടെ വിശ്വാസം. ഈ കാരണത്താലാണ് ജനുവരി ആറിന് ഇറ്റലിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

English summary
Conutires except from celebrating christmas on December 25th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X