കൊവിഡ് പിറന്നത് വുഹാനില്‍ തന്നെ, ഇവര്‍ക്ക് പിഴച്ചു, പെറ്റ് മാര്‍ക്കറ്റ് സംഭവം വെളിപ്പെടുത്തി പഠനം
ബെയ്ജിംഗ്: ലോകത്താകെ വിറപ്പിച്ച കൊറോണവൈറസിന്റെ പിറവി ചൈനയിലെ വുഹാനില്‍ നിന്ന് തന്നെയെന്ന് പഠനം. വുഹാനിലെ സീഫുഡ് വില്‍ക്കുന്നയാള്‍ക്കാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. ഇയാള്‍ പെറ്റ് മാര്‍ക്കറ്റിലെ കച്ചവടക്കാരന്‍ കൂടിയാണ്. ഇതോടെ ആദ്യ കേസ് വുഹാനില്‍ നിന്ന് എത്രയോ അകലെയുള്ള അക്കൗണ്ടന്റിനാണ് ആദ്യമായി കൊവിഡ് ബാധിച്ചതെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇതോടെ ലോകാരോഗ്യ സംഘടന കേസിന്റെ ഉറവിടത്തെ കൃത്യമായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്.

കൊവിഡിന്റെ ഉറവിടം എവിടെയാണെന്നും, വുഹാനാണോ എന്നുമെല്ലാം ലോകാരോഗ്യ സംഘടന നേരത്തെ പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം നിഗമനം തെറ്റായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ഹുനാന്‍ പെറ്റ് മാര്‍ക്കറ്റിലാണ് ആദ്യ കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ജോലി ചെയ്തിരുന്നതെന്ന് പഠനത്തില്‍ പറയുന്നു. വുഹാന്‍ സിറ്റിയിലാണ് കൊവിഡ് കേസുകള്‍ ആദ്യമായി രേഖപ്പെടുത്തിയതും അത് പിന്നീട് മഹാമാരിയായി ലോകം മുഴുവന്‍ പടര്‍ന്നതും. ചൈനയില്‍ നിന്നുള്ള ഒരു അക്കൗണ്ടന്റിനാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതെന്നായിരുന്നു വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്നത്. ഇതായിരുന്നു ഔദ്യോഗിക രേഖയായിട്ടും വന്നിരുന്നത്.
ഡിസംബര്‍ 16നാണ് കൊവിഡിന്റെ ആദ്യ രോഗലക്ഷണങ്ങള്‍ ഈ അക്കൗണ്ടന്റില്‍ പ്രകടമാകുന്നത്. ഔദ്യോഗികമായി ആദ്യ കേസ് ഇതായിരുന്നു. എന്നാല്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ അക്കൗണ്ടന്റിന്റെ കേസ് ഹുനാന്‍ മാര്‍ക്കറ്റിലെ ജോലിക്കാരില്‍ നിരവധി പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങല്‍കണ്ട ശേഷമാണ്. ഇതില്‍ തന്നെ ഡിസംബര്‍ പതിനൊന്നിന് സീഫുഡ് വില്‍പ്പനക്കാരിക്ക് ആദ്യത്തെ രോഗം സ്ഥിരീകരിച്ചതാണ് പ്രധാനമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഇക്കോളജി ആന്റ് ഇവലൂഷണറി ബയോളജിയുടെ തലവനായ മൈക്കല്‍ വൊറോബിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊവിഡ് കേസുകളുടെ കൃത്യമായ നാള്‍ വഴികളിലൂടെയാണ് ഇക്കാര്യങ്ങള്‍ വൊറോബി കണ്ടെത്തിയിരിക്കുന്നത്. ഇതേ കാളയളവില്‍ ഈ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നയാളുകളില്‍ പലരും ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഹുനാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് വ്യക്തമാണ്. ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയതിക്കും മുന്നേ മഹാമാരിയുടെ വരവ് ആരംഭിച്ചിരുന്നുവെന്ന് വൊറോബി പറയുന്നു. 11 മില്യണ്‍ ജനങ്ങളാണ് വുഹാനില്‍ ഉള്ളത്. ഇവിടെ നിന്നുള്ള പകുതിയില്‍ അധികം കേസുകളും ഒരു പ്രത്യേക പ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
ഹുനാന്‍ മാര്‍ക്കറ്റില്‍ നിന്നല്ല കൊവിഡ് ആരംഭിച്ചതെങ്കില്‍ കേസുകളുടെ പാറ്റേണ്‍ കണ്ടെത്തുക വളരെ ബുദ്ധിമുട്ടേറിയതാവുമെന്ന് വൊറോബി പറയുന്നു. അതേസമയം ഡിറ്റക്ടീവ് സ്വഭാവമുള്ളതാണ് വൊറോബിയുടെ കണ്ടെത്തലുകളെന്ന് വിദഗ്ധരെല്ലാം അടിവരയിടുന്നു. ലോകാരോഗ്യ സംഘടനയിലെ പ്രമുഖരെല്ലാം ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ആദ്യ കേസ് ഹുനാനിലെ സീഫുഡ് വില്‍പ്പനക്കാരിയാവാന്‍ തന്നെയാണ് സാധ്യതയെന്ന് ഇവര്‍ പറയുന്നു. വൊറോബിയുടെ പഠനങ്ങള്‍ക്ക് ആധികാരികതയുണ്ടെന്നും ഇവര്‍ ഉറപ്പിക്കുന്നു. അതേസമയം എങ്ങനെയാണ് കൊവിഡ് ആരംഭിച്ചതെന്ന കാര്യത്തില്‍ നിഗമനത്തില്‍ എത്താന്‍ ഇപ്പോഴും മതിയായ തെളിവുകളില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു വ്യക്തിയില്‍ വൈറസ് ആദ്യമെത്തുകയും, ഇത് ജനവാസ മേഖലയിലെത്തി പടരുകയായിരുന്നുവെന്നുമാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇത് ഹുനാനിലെ കച്ചവടക്കാരിക്ക് മുമ്പ് സംഭവിച്ചതാകാമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ലോകാരോഗ്യ സംഘടനയുടെ പഠന സംഘം ചൈനയിലെത്തിയിരുന്നു. ഇവര്‍ ആദ്യ കേസ് സ്ഥിരീകരിച്ച അക്കൗണ്ടന്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവര്‍ മാര്‍ച്ചില്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇയാളാണ് ആദ്യ കേസ് സ്ഥിരീകരിച്ച വ്യക്തിയെന്ന റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
അതേസമയം അന്വേഷണ സംഘം ഈ വ്യക്തിയോട് രോഗ ലക്ഷണങ്ങള്‍ എന്ന് മുതലാണ് കണ്ട് തുടങ്ങിയതെന്ന് ചോദിച്ചില്ലെന്ന് ടീമംഗമായ പീറ്റര്‍ ഡസാക്ക് പറയുന്നു. ഇയാള്‍ക്ക് പെറ്റ് മാര്‍ക്കറ്റുമായോ വുഹാന്‍ ലാബുമായോ ആളുകള്‍ വലിയ തോതില്‍ എത്തുന്ന ഇടങ്ങളുമായോ യാതൊരു ബന്ധവുമില്ല. ഇന്റര്‍നെറ്റിലും ജോഗിംഗിലുമായിട്ടാണ് ഇയാള്‍ സമയം ചെലവിടുന്നതെന്നും ഡസാക് പറഞ്ഞു.












Click it and Unblock the Notifications