Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വാക്‌സിന്‍ ഈ വര്‍ഷമെത്തും.... ട്രംപ് പറയുന്നത്. ഇങ്ങനെ, പ്രചാരണം തുടങ്ങി, ജനപ്രീതി ഇടിയുന്നു!!

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൊറോണവൈറസിനെ ഉപയോഗിച്ച് ഡൊണാള്‍ഡ് ട്രംപ്. അനൗദ്യോഗികമായി അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ലിങ്കണ്‍ മെമ്മോറിയലില്‍ നടന്ന തത്സമയ സംപ്രേഷണത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൊറോണവൈറസ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ ലഭ്യമാകുമെന്ന ഉറപ്പാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയത്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വിപണിയില്‍ വാക്‌സിന്‍ എത്താനെടുക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു. ഇതിനേക്കാള്‍ വേഗത്തില്‍ എത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അവിശ്വസനീയമായ ഭാവിക്ക് വേണ്ടി ഈ മഹാമാരി കടന്ന് നാം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1

കൊറോണവൈറസിലെ പ്രതിരോധത്തില്‍ ട്രംപ് വലിയ ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രചാരണം തുടങ്ങിയിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ ലഭിച്ചിട്ടും ട്രംപ് അത് അവഗണിച്ചു എന്നാണ് ആരോപണം. എന്നാല്‍ താന്‍ അതൊന്നും അറിഞ്ഞിട്ടേയില്ലെന്നാണ് ട്രംപ് പറയുന്നത്. അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ജനപ്രീതി കൂടുതലായി വര്‍ധിച്ചതും ട്രംപിനുള്ള ആശങ്കയാണ്. താന്‍ തതന്നെയാണ് അമേരിക്കയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റ് എന്ന രീതിയിലാണ് ട്രംപ് സംസാരിച്ചത്.

ഒരു രാജ്യമെന്ന് നിലയില്‍ നമുക്ക് അടച്ച് പൂട്ടപ്പെടാന്‍ സാധിക്കില്ല. നമ്മള്‍ ഒരിക്കലും രാജ്യത്തെ ഉപേക്ഷിക്കില്ല. വരും വര്‍ഷങ്ങളില്‍ അമേരിക്കയ്ക്ക് അവിശ്വസനീയ കാര്യങ്ങള്‍ നടക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. അതേസമയം ജനങ്ങളുമായി ചോദ്യോത്തര വേളയും ഇതില്‍ സംഘടിപ്പിച്ചിരുന്നു. ഒരു സ്ത്രീ തന്റെ ജോലി നഷ്ടപ്പെട്ട്, സാമ്പത്തിക തകര്‍ച്ചയെ നേരിടുന്നതും, വീട്ടുടമ പുറത്താക്കുന്നതുമായ ആശങ്കയാണ് പങ്കുവെച്ചത്. ഇവരുടെ ജോലി തിരികെ ലഭിക്കുമെന്നും, അത് കൂടുതല്‍ പണം ലഭിക്കുന്നതായിരിക്കുമെന്നും ട്രംപ് ഉറപ്പ് നല്‍കി. എല്ലാ അമേരിക്കക്കാരും ഈ വേനല്‍കാലത്ത് ബീച്ചുകളിലേക്ക് തിരിച്ചെത്താന്‍ തുടങ്ങണം. സെപ്റ്റംബറോടെ സ്‌കൂളുകള്‍ തുറക്കുമെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
    ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

    എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ ഒരു വാക്‌സിന്‍ കണ്ടെത്തിയിരിക്കും. അത് ഈ വര്‍ഷം അവസാനത്തോടെ തന്നെയുണ്ടാവും. ഇക്കാര്യത്തില്‍ എന്റെ ഉപദേശകരേക്കാള്‍ ഒരുപടി മുകളിലാണ് തന്റെ പ്രവചനമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇതുവരെ വന്ന എല്ലാ സര്‍വേകളിലും ട്രംപ് വളരെ പിന്നിലാണ്. ജോ ബൈഡന്‍ ജനപ്രീതി വളരെ ശക്തമായി തന്നെ ഉയര്‍ത്തിയിരിക്കുകയാണ്. ഇത്തരമൊരു മഹാമാരിയുടെ സമയത്ത് വൃത്തിക്കൊട്ട രാഷ്ട്രീയമാണ് ട്രംപ് കളിച്ചതെന്ന ആരോപണമാണ് ശക്തമായി ഉള്ളത്. ചൈനയ്‌ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം യുഎസ്സിന് കൂടുതല്‍ ദോഷം ചെയ്യുന്നതായിരുന്നു. നേരത്തെ മരണനിരക്ക് 60000ത്തിലെത്തുമെന്നായിരുന്നു ട്രംപിന്റെ പ്രവചനം. ഇത് ഒരു ലക്ഷത്തിനടുത്തെത്തുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം തൊഴിലില്ലായ്മ അടക്കം രൂക്ഷമായത് ട്രംപിന്റെ രണ്ടാം വരവ് അസാധ്യമാക്കിയിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+