'ആദ്യം നിങ്ങളുടെ തെറ്റ് തിരുത്തൂ' അമേരിക്കക്കെതിരെ ചൈന, ആഭ്യന്തര വിഷയത്തില്‍ തലയിടേണ്ടെന്ന്!!
വാഷിംഗ്ടണ്‍: ചൈനീസ് സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടി അധകൃതര്‍ക്കും വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയ യുഎസ് നീക്കത്തിനെതിരെ ചൈന. ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നതിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കം.
ചൈനയിലെ മുസ്ലിം അതിക്രമങ്ങളുമായി ബന്ധമുണ്ടെന്ന്കരുതുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് നേരത്തെ ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഷിന്‍ജിയാംഗ് പാര്‍ട്ടി സെക്രട്ടറി ചെന്‍ ക്വാങ്ഗ്വോ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള നേതാക്കളുടെ പേര് വിവരങ്ങള്‍ യുഎസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യുഎസ്- ചൈന വ്യാപാരാ യുദ്ധം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ഈ ആഴ്ച കരാറിലേര്‍പ്പെടുന്നതിനാല്‍ യുഎസ് കര്‍ശന നടപടികള്‍ സ്വീകരിക്കില്ലെന്നാണ് വിശകലന വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.

കരിമ്പട്ടികയില്‍ ആരെല്ലാം?
28 ചൈനീസ് പൊതു സുരക്ഷാ ബ്യൂറോകള്‍ക്കും കമ്പനികള്‍ക്കുമാണ് യുഎസ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. വീഡിയോ സര്‍വൈലന്‍സ് കമ്പനി ഹിക് വിസണും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. ചൈനയിലെ പരമ്പരാഗത ന്യൂനപക്ഷമായി ഉയിഗ്വര്‍ മുസ്ലിങ്ങളെ ചൈന കൈകാര്യം ചെയ്യുന്ന രീതിയ്ക്കെതിരെയാണ് അമേരിക്കന്‍ നീക്കം. വിസാ നിയന്ത്രണങ്ങളും ഇതിനൊപ്പം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 19 സര്‍ക്കാര്‍ ഏജന്‍സികളും എട്ട് വ്യാപാര സ്ഥാപനങ്ങളും യുഎസ് കമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലിബാബയുടെ പിന്തുണയുള്ള ചൈനയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി സെന്‍സ് ടൈം ഗ്രൂപ്പ് ലിമിറ്റഡ്, മെഗ്വി ടെക്നോളജി ലിമിറ്റഡ്, ഹിക് വിഷന്‍ ഡിജിറ്റല്‍ ടെക്നോളജി, സെന്‍ജിയാങ് ദഹ്വ ടെക്നോളജി, സിയാമെന്‍ മെയ്യ പികോ ഇന്‍ഫര്‍മേഷന്‍, യിക്സിന്‍ ടെക്നോളജി കോ എന്നീ കമ്പനികളെയും യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങളോടുള്ള അതിക്രമം..
ഷിന്‍ജിയാങ്ങിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ക്യാമ്പെയിന് ഉടന്‍ അവസാനിപ്പിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. തടങ്കലില്‍ വെച്ചിട്ടുള്ളവരെ മോചിപ്പിക്കാനും വിദേശത്ത് താമസിപ്പിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ചൈനയിലെത്തുമ്പോള്‍ ബലാല്‍ക്കാരമായി കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും യുഎസ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തരത്തില്‍ വേണ്ടെന്ന്....
അമേരിക്ക ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണത്തിനെതിരെ ചൈന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിസാ നിയന്ത്രണം ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ തെളിവാണെന്നാണും അന്താരാഷ്ട്ര ബന്ധങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നും ചൈന ആരോപിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങളാണെന്നും ചൈന ട്വീറ്റില്‍ കുറിച്ചു. ഷിന്‍ജിയാങ്ങില്‍ യുഎസ് ആരോപിക്കുന്ന പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ല. യുഎസ് തങ്ങളുടെ ഇടപെടലില്‍ പക്ഷം പിടിക്കുകുയയാണെന്നും യുഎസിലെ ചൈനീസ് എംബസി
ട്വീറ്റില്‍ കുറിച്ചു.

കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും നിയന്ത്രണം
ചൈനീസ് നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയ യുഎസ് നീക്കത്തെ പ്രശംസിച്ച റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍ ടോം കോട്ടണ്‍ യുഎസ് സഖ്യരാജ്യങ്ങളോടും ഇതേ നയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൈനീസ് ഭരണകൂടം ഉയിഗ്വറുകളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലാണ് അടച്ചിട്ടുള്ളതെന്നാണ് ടോമിന്റെ വാദം. ഇവരെ അമേരിക്കയിലെ ഞങ്ങളുടെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.
-
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications