കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമിതാക്കള്‍ കിണറ്റില്‍ചാടി, കാമുകന്‍ മരിച്ചു, പൈപ്പില്‍ പിടിച്ച് കാമുകി രക്ഷപ്പെട്ടു

Google Oneindia Malayalam News

കൊളംബോ: വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തോടെ കമിതാക്കള്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാമുകന്‍ മരിച്ചു. കാമുകി കിണറിലെ പൈപ്പ് ലൈനില്‍ പിടിച്ച് രക്ഷപ്പെട്ടു. എസ് കുമാര്‍ (19) കാമുകി യോഗരസ അനുഷിയ (22) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കുമാറിനെക്കാളും രണ്ട് വയസിന് മുതിര്‍ന്നതാണ് അനുഷിയ. ഇരുവരും തമ്മിലുള്ള ഈ പ്രായവ്യത്യാസമാണ് മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കാന്‍ കാരണം. കാമുകിയുടെ പ്രായക്കൂടുതല്‍ ഇരുവരുടേയും വീട്ടുകാര്‍ക്ക് അംഗീകരിയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇരുവരും കിണറില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

Love

കിണറിലേയ്ക്ക് ഒരുമിച്ചാണ് രണ്ട് പേരും ചാടിയത്. എന്നാല്‍ കാമുകി കിണറിലെ പൈപ്പ് ലൈനില്‍ പിടിച്ച് കിടന്നു. കാമുകനാകട്ടേ ശ്വാസകോശത്തില്‍ വെള്ളം കയറി മരിയ്ക്കുകയും ചെയ്തു. കമിതാക്കള്‍ കിണറിനരികെ ചുറ്റിത്തിരിയുന്നത് കണ്ട ചില നാട്ടുകാര്‍ ഇവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. പക്ഷേ ബന്ധുക്കളെത്തുമ്പോഴേയ്ക്കും കാമുകന്‍ മരിച്ചു.

English summary
Couple jumps into well, girl survives.Parents refused to let them marry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X