യുഎഇയില്‍ മുന്‍ കാമുകിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രവാസിക്ക് 6 മാസം തടവ്, ഒപ്പം നാടുകടത്തലും
ദുബായ്: മുന്‍ കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് മാസം തടവാണ് കോടതി വിധിച്ചത്. നേരത്തെ ദുബായ് ക്രിമിനല്‍ കോടതിക്ക് ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു വിധിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി ഇത് ആറുമാസമായി കുറക്കുകയായിരുന്നു. അതേസമയം രണ്ട് വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുന്‍ കാമുകിയുടെ ഫോണ്‍ മോഷ്ടിക്കുകയും, അത് ഉപയോഗിച്ച് ഇയാള്‍ സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍
34കാരന്‍ മുന്‍ കാമുകിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പുറമേ അവരുടെ സഹോദരനും ഭര്‍ത്താവിനും വാട്‌സ്ആപ്പ് വഴി അയച്ച് കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലായിലാണ് സംഭവം നടന്നത്. ഫോണ്‍ മോഷണം പോയെന്നും, തന്റെ മുന്‍ കാമുകന്‍ ബന്ധം തുടരാനാവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നും കാണിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയും, ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു.
യുവതി വിവാഹിതയായ ശേഷം ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ യുവാവ് ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനാണ് പിന്നീട് ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് ബ്ലാക് മെയിലിംഗ് നടന്നത്. ഇവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്നും ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും അവ അയച്ചുകൊടുക്കുമെന്നുമായിരുന്നു ഭീഷണി. ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് ഇയാള്‍ മുന്‍ കാമുകിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. പിന്നീട് അതില്‍ നിന്ന് തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും യുവതിയുടെ ഭര്‍ത്താവിനും സഹോദരനും അയച്ചുകൊടുക്കുകയും ചെയ്തു.
ഭാര്യയുടെ ഫോണില്‍ നിന്ന് വാട്‌സ്ആപ്പ് വഴി തനിക്ക് ചില ചിത്രങ്ങള്‍ ലഭിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് മൊഴി നല്‍കി. ഭാര്യ തന്റെ കൂടെ ഉണ്ടായിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്. താന്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഫോണ്‍ മോഷണം പോയെന്നും, മുന്‍കാമുകന്‍ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഭാര്യ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായി. യുവതിയുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി അയച്ച് കൊടുത്തുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്മജന് തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്