Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ, ജര്‍മനി, ബ്രിട്ടന്‍, പുതിയ കേസുകളില്‍ മുന്നില്‍ യൂറോപ്പ്, മരണനിരക്ക് വര്‍ധിക്കുന്ന ഏക മേഖല

ജനീവ: യൂറോപ്പിലെ സാഹചര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് ലോകാരോഗ്യ സംഘടന. ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ച്ചത്തെ കണക്കെടുത്താല്‍ അഞ്ച് ശതമാനത്തോളമാണ് മരണത്തിന്റെ എണ്ണം വര്‍ധിച്ചത്. ഇതേ കാലയളവില്‍ മരണത്തിന്റെ നിരക്ക് വര്‍ധിച്ച ഏക മേഖലയാണ് യൂറോപ്പ്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൊവിഡ് പോസിറ്റീവായവരുടെ എണ്ണം ആറ് ശതമാനമാണ് ആഗോള തലത്തില്‍ വര്‍ധിച്ചത്. യൂറോപ്പില്‍ മാത്രമല്ല, അമേരിക്കന്‍ ഭൂഖണ്ഡത്തിലും ഏഷ്യയിലും കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പക്ഷേ യൂറോപ്പിലെ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഉയര്‍ന്ന് നില്‍ക്കുകയാണ്.

1

യൂറോപ്പിനെ അപേക്ഷിച്ച് മറ്റ് മേഖലകളിലെ കൊവിഡ് മരണങ്ങള്‍ കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുകയാണ്. കഴിഞ്ഞ ആഴ്ച്ച 50000 മരണമാണ് കൊവിഡിനെ തുടര്‍ന്ന് ലോകത്തെല്ലായിടത്തുമായി ഉണ്ടായത്. 3.3 മില്യണ്‍ പുതിയ കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2.1 മില്യണ്‍ കേസുകളും യൂറോപ്പില്‍ നിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത്. ലോകത്ത് പല രാജ്യങ്ങളിലായി 61 രാജ്യങ്ങളിലാണ് തുടര്‍ച്ചയായ ഏഴാം ആഴ്ച്ചയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. വാക്‌സിനേഷന്റെ വേഗം കുറഞ്ഞതും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നതുമെല്ലാം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വന്‍ വെല്ലുവിളിയാണ്.

റഷ്യ മുതല്‍ മധ്യേഷ്യ വരെയുള്ള രാജ്യങ്ങളിലാണ് കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. അതേസമയം പശ്ചിമ യൂറോപ്പിലെ 60 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്‌സിനും എടുത്തതാണ്. എന്നാല്‍ കിഴക്കന്‍ യൂറോപ്പില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഇവിടെ ജനസംഖ്യയുടെ പകുതി പോലും വാക്‌സിനെടുത്തിട്ടില്ല. വാക്‌സിനെടുത്ത മേഖലയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മറ്റൊരു ആശങ്കയാണ്. എന്നാല്‍ കിഴക്കന്‍ യൂറോപ്പില്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ വളരെയധികമാണ്. ഇവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്. വ്യാപകമായ പ്രചാരണങ്ങള്‍ വാക്‌സിനെതിരെ നടക്കുന്നുമുണ്ട്.

റഷ്യയിലും ഉക്രൈനിലും വാക്‌സിന്‍ വിരുദ്ധത ശക്തമാണ്. വാക്‌സിന്‍ വിരുദ്ധ റാലി വരെ ഉക്രൈനില്‍ നടന്നിരുന്നു. അതേസമയം ആഫ്രിക്കയില്‍ കൊവിഡ് കേസുകള്‍ കുറയുന്നത് ശുഭലക്ഷണമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പശ്ചിമേഷ്യയിലും ദക്ഷിണ കിഴക്കന്‍ ഏഷ്യയിലും കേസുകള്‍ കുറയുന്നുണ്ട്. ജൂലായ് മുതല്‍ ഇതേ സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റഷ്യ, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. നോര്‍വേയില്‍ 67 ശതമാനവും സ്ലോവാക്യയില്‍ 38 ശതമാനവും മരണനിരക്ക് വര്‍ധിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നേരത്തെ യൂറോപ്പ് കൊവിഡിന്റെ പുതിയ പ്രഭവകേന്ദ്രമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+