കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയില്‍ കൊവിഡ് കേസുകളില്‍ കുതിപ്പ്, ഒമൈക്രോണ്‍ ബാധിച്ച് ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യ മരണം

Google Oneindia Malayalam News

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ കൊവിഡ് കേസുകളുടെ വന്‍ തരംഗം. ഇന്ന് മാത്രം ആറായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒപ്പം ഒമൈക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണവും ന്യൂസൗത്ത് വെയില്‍സില്‍ രേഖപ്പെടുത്തി. ബ്രിട്ടനും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം ഓസ്‌ട്രേലിയ കൂടി ഒമൈക്രോണ്‍ പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്. അതേസമയം ഒമൈക്രോണ്‍ ബാധിച്ച മരിച്ച വ്യക്തിക്ക് എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുണ്ട്. പശ്ചിമ സിഡ്‌നിയിലെ വൃദ്ധസദനത്തില്‍ വെച്ചാണ് ഇയാള്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചത്. ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാളാണ്. എന്നാല്‍ ആരോഗ്യ നില അത്ര നല്ലതായിരുന്നില്ല.

ചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലംചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലം

1

ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ന്യൂസൗത്ത് വെയില്‍സ്. ഇന്ന് 6324 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഞായറാഴ്ച്ചത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ 70 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. 524 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 55 പേര്‍ ഐസിയുവിലാണ്. അതേസമയം കൊവിഡ് കേസുകളും ഒമൈക്രോണും പടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ന്യൂസൗത്ത് വെയില്‍സില്‍ അധികൃതര്‍ കൊണ്ടുവന്നിരിക്കുന്നത്. ബാറുകളിലും റെസ്റ്റോറന്റുകളിലും നിയന്ത്രണങ്ങളുണ്ട്. ആശുപത്രി വേദികളില്‍ ക്യൂആര്‍ ഗോഡ് വെച്ചുള്ള ചെക്ക് ഇന്നുകളും ആവശ്യമആമ്.

ആരോഗ്യ മന്ത്രി ബ്രാഡ് ഹസാര്‍ഡ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം കൊണ്ടുവന്നിരുന്ന നിയന്ത്രണങ്ങള്‍ മാറ്റിയതായി അറിയിച്ചു. ഇത് സ്റ്റാഫുകളുടെ കുറവിനെ തുടര്‍ന്നാണ്. വിക്ടോറിയയില്‍ 1999 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണങ്ങളും ഇന്ന് രേഖപ്പെടുത്തി. ജെനോം സ്വീക്വന്‍സിംഗിന്റെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് കൊവിഡ് റെസ്‌പോണ്‍സ് കമാന്‍ഡര്‍ ജോറോയിന്‍ വെയ്മര്‍ പറഞ്ഞു. ഒമൈക്രോണിന്റെ വ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാന്‍ വേണ്ടിയാണ് ജെനോം സ്വീക്വന്‍സിംഗ് നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് ടെസ്റ്റില്‍ നാനൂറോളം സാമ്പിളുകളുടെ ഫലം നെഗറ്റീവായെന്ന് സിഡ്‌നി ലബോറട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ ഫലം തെറ്റാണെന്ന് ഇവര്‍ പറഞ്ഞു.

സിഡ്‌നി ലാബില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടിയ എല്ലാവര്‍ക്കും ഇന്ന് പോസിറ്റീവായിരിക്കുകയാണ്. ആയിരത്തില്‍ അധികം പേര്‍ക്ക് ഇതുപോലെ നിലവാരമില്ലാത്ത, തെറ്റായ വിവരങ്ങളുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സിഡ്‌നി സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ ഡിസംബര്‍ 23, 24 ദിനങ്ങളില്‍ ടെസ്റ്റ് ചെയ്ത 995 പേര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. തീര്‍ത്തും തെറ്റായ റിപ്പോര്‍ട്ടാണിത്. ഇവരുടെ യഥാര്‍ത്ഥ പരിശോധന ഫലം എന്താണെന്ന് പോലും വ്യക്തമല്ല. ഇന്ന് രാത്രിയോടെ ഇവരുടെയെല്ലാം ശരിയായ പരിശോധനം ഫലം ലഭിക്കുമെന്നാണ് പറയുന്നത്. ഗുരുതരമായ വീഴ്ച്ചയാണിത്. ടെസ്റ്റിംഗ് സിസ്റ്റത്തിലെ വീഴ്ച്ചയാണെന്ന് ലബോറട്ടറി പറയുന്നു.

അതേസമയം ബ്രിട്ടനില്‍ അതിരൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ വന്‍ കുതിച്ച് കയറ്റമാണ് ഒമൈക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. ഓരോ ഇരുപത് പേരിലും കൊവിഡ് ഉണ്ടെന്നായിരുന്നു ഡിസംബര്‍ പതിനാറ് വരെയുള്ള കണക്ക്. എന്നാല്‍ ലണ്ടനിലെ പത്തിലൊരാള്‍ക്കെങ്കിലും കൊവിഡ് ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. ഒരു ലക്ഷത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ ദിവസവും രേഖപ്പെടുത്തുന്നത്.. എന്നാല്‍ ആശുപത്രിയിലേക്ക് എത്തുന്ന തീവ്രതയേറിയ രോഗികള്‍ വളരെ കുറവാണെന്ന് ആശുപത്രി ഡാറ്റകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം വെയില്‍സിലും സ്‌കോട്‌ലന്‍ഡിലും ഉത്തര അയര്‍ലന്‍ഡിലും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

ബ്രിട്ടനില്‍ നിലവില്‍ ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് പ്ലാന്‍ ബി പ്രകാരമുള്ള നിയന്ത്രണങ്ങളാണ്. വര്‍ക്ക് ഫ്രം ഹോമാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ളത്. വലിയ വേദികളില്‍ എത്തണമെങ്കില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. വെയ്ല്‍സില്‍ നിശാക്ലബുകള്‍ കഴിഞ്ഞ ദിവസം മുതല്‍ അടച്ച് പൂട്ടിയിരുന്നു. പബ്ബുകളില്‍ ആറ് പേര്‍ക്ക് മാത്രമാണ് പരമാവധി ഒരുമിച്ചിരിക്കാനാവുക. റെസ്റ്റോറന്റുകളിലും സിനിമാ തിയേറ്ററുകളിലും ഇത് തന്നെയാണ് നിയന്ത്രണം. ഇന്‍ഡോര്‍ ഇവന്റുകള്‍ക്ക് മുപ്പത് പേരും ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് അന്‍പത് പേരുമാണ് പങ്കെടുക്കാന്‍ അനുവദിക്കുക.

Recommended Video

cmsvideo
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

English summary
covid cases increasing day by day in australia, new south wales reports first omicron death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X