സിറിയയില്‍ നിന്ന് വേരറുക്കാതെ ഐസിസ്: ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു
സൈന്യം തിരിച്ചടി നല്‍കിയതോടെ ഐസിസ് പിന്‍തിരിഞ്ഞ് ആക്രമണം അവസാനിപ്പിക്കുകയായിരുന്നു
ബെയ്‌റൂട്ട്: ഐസിസ് സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ നഗരമായ ദെയര്‍ എസ്സോറില്‍ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ജിഹാദികളും സിറിയന്‍ പോരാളികളുമുള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെടുകയായിരുന്നു. കസാഖിന്റെ തലസ്ഥാനമായ അസ്താനയില്‍ എതിര്‍ രാഷ്ട്രീയ കക്ഷികളുമായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ സിറിയയിലെ മണ്ണില്‍ ചോരപ്പുഴകള്‍ ഒഴുകാന്‍ തുടങ്ങിയത്.
ആറ് വര്‍ഷത്തോളമായി സിറി.യയിലെ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിയ്ക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തുര്‍ക്കിയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ നടന്നുവരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ഐസിസിനെ ഒഴിവാക്കിയിട്ടുണ്ട്. സിറിയന്‍ വിമത ഗ്രൂപ്പുകളുമായി ചേര്‍ന്ന് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. സിറിയന്‍ വിമതര്‍ പുലര്‍ത്തുന്ന നിലപാടുകളാണ് രാജ്യത്തിന് തലവേദനയാവുന്നത്.

ഒരു വര്‍ഷത്തിനിടെ ഐസിസ് ടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും അക്രമാസക്തമായ ആക്രമണമായിരുന്നു ശനിയാഴ്ച സിറിയിയില്‍ ഉണ്ടായതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. വിമാനത്താവളവത്തെയും നഗരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് തകര്‍ക്കുകയാണ് ഐസിസ് ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. എന്നാല്‍ സര്‍ക്കാര്‍ സൈന്യം തിരിച്ചടി നല്‍കിയതോടെ ഐസിസ് പിന്‍തിരിഞ്ഞ് ആക്രമണം അവസാനിപ്പിക്കുകയായിരുന്നു.
2011ല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ആരംഭിച്ച പോരാട്ടത്തെ തുടര്‍ന്ന് 310,000 പേരാണ് സിറിയയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. സിറിയയില്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ പല നയന്ത്ര നീക്കങ്ങളും പരാജയത്തില്‍ കലാശിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications