അഫ്ഗാനിലെ യുഎസ് എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; പോലിസുകാരുള്‍പ്പെടെ 15 മരണം

  • Posted By:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്താനിലെ അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 15 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പിഡി-9 ജില്ലയിലെ ബനായീ ഏരിയയിലാണ് ഉഗ്ര ശക്തിയുള്ള സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 25 പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പോലിസ് ഉദ്യോഗസ്ഥരും സിവിലിയന്‍മാരും ആക്രണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് നജീബ് ദാനിഷ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രാലയം വക്താവ് വഹീദ് മജ്‌റൂഹും പറഞ്ഞു.

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വണ്ടികള്‍ നശിക്കുന്നു

പ്രദേശത്ത് അനധികൃതമായി ലഹരിസാധനങ്ങള്‍ വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം പരിശോധന നടത്തുന്നതിനിടയിലായിരുന്നു സ്‌ഫോടനം നടന്നത്. മനുഷ്യത്വരഹിതമായ ഭീകരാക്രമണാണ് നടന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് ഗനി വിശേഷിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഐ.എസ്സിന്റെ വെബ്‌സൈറ്റായ അമാഖ് വഴിയാണ് ഉത്തരവാദിത്തമേറ്റത്. സുരക്ഷാ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കളുമായെത്തിയ ആക്രമണകാരിയാണ് പൊട്ടിത്തെറിച്ചതെന്നും സ്‌ഫോടനത്തില്‍ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടതായും ഐ.എസ് അവകാശപ്പെട്ടു.

fire

ഈയിടെയായി ഐ.എസ്സും താലിബാനും നടത്തുന്ന ആക്രമണങ്ങളും സ്‌ഫോടനങ്ങളും അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുള്‍പ്പെടെ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കാബുളിലെ ശിയാ കള്‍ച്ചറല്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തവും ഐ.എസ്സാണ് ഏറ്റെടുത്തത്. ജലാലാബാദില്‍ മരണാനന്തര ചടങ്ങിനിടെ നടന്ന സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതും കഴിഞ്ഞ ദിവസമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
At least 11 people have been killed in a suicide bombing targeting security forces in the Afghan capital Kabul

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്