കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ ഇരട്ട ചാവേര്‍ സ്ഫോടനം: 27 പേര്‍ കൊല്ലപ്പെട്ടു, 65 പേര്‍ക്ക് പരിക്ക്, മരണനിരക്ക് ഉയരും!!

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ രണ്ടിടങ്ങളില്‍ ചാവേര്‍ സ്ഫോടനം. സെന്‍ട്രല്‍ ബാഗ്ദാദിലാണ് സ്ഫോടമുണ്ടായത്. ഇരട്ട സ്ഫോടനങ്ങളിലായി 27 പേര്‍ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് മരണനിരക്ക് ഉയരാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായി ഇറാഖി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സെന്‍ട്രല്‍ ബാഗ്ദാദിലെ ഏവിയേഷന്‍ സ്ക്വയറിലെ തൊഴിലാളികള്‍ക്കിടയിലെത്തിയ രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇറാഖി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിയിട്ടുണ്ട്. 16 പേര്‍ മരിച്ചുവെന്നും 65 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതായി ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

iraq-24

നോര്‍ത്ത് ബാഗ്ദാദിലെ ഏദന്‍ സ്ക്വയറില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. ഐസിസിന് മേല്‍ ഇറാഖി സൈന്യം വിജയം നേടിയെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഡിസംബറില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കാത്ത രണ്ട് സ്ഫോടനങ്ങള്‍ ഇറാഖിലുണ്ടാകുന്നത്. മൂന്ന് വര്‍ഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇറാഖ് സൈന്യം ഐസിസ് ഭീകരരെ തുരത്തിയത്.

English summary
Twin explosions in the Iraqi capital of Baghdad have killed at least 27 people and wounded dozens more, the health department said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X