കോളമിസ്റ്റിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ട്രംപ് കുറ്റക്കാരന്‍, 5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ കോളമിസ്റ്റിനെ ലൈംഗികമായി അപമാനിച്ച കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍. ട്രംപിനോട് കോടതി അഞ്ച് മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ ഷോന്‍ കാരല്‍ എന്ന പരാതിക്കാരി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം ഒന്‍പതംഗ ജൂറി തള്ളി.
എന്നാല്‍ മറ്റ് പരാതികളെല്ലാം കോടതി ശരിവെച്ചു. മൂന്ന് മണിക്കൂറോളം വാദങ്ങള്‍ കേട്ടും, തെളിവുകള്‍ കൃത്യമായി പരിശോധിച്ചുമാണ് കോടതി വിധി പ്രഖ്യാപിച്ചത്. നിരവധി സ്ത്രീകള്‍ നേരത്തെ ട്രംപിനെതിരെ കടുത്ത പീഡന ആരോപണങങള്‍ ന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു കേസില്‍ ട്രംപ് ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്.

തനിക്ക് നാണക്കേടുണ്ടാക്കുന്ന വിധിയാണിതെന്ന് ട്രംപ് പറഞ്ഞു. കോടതി വിധിയെ അദ്ദേഹം തള്ളി. ന്യൂയോര്‍ക്ക് ജൂറിക്കെതിരെ അദ്ദേഹം രംഗത്ത് വരികയും ചെയ്തു. താന്‍ വേട്ടയാടലിന്റെ ഇരയാണെന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.
ഈ സ്ത്രീ ആരാണെന്ന് തനിക്ക് അറിയുക പോലുമില്ലെന്ന് ട്രംപ് പറഞ്ഞു. ഷോണ്‍ കാരലിനെതിരെയായിരുന്നു ട്രംപ് രംഗത്തെത്തിയത്. രണ്ട് കേസുകളിലായിട്ടാണ് ട്രംപ് അഞ്ച് മില്യണോളം നല്‍കേണ്ടത്. അതേസമയം ട്രംപ് ലൈംഗിക ചൂഷണം നടത്തിയതായി തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. ലൈംഗിക പീഡന കേസ്, മാനനഷ്ടക്കേസ് എന്നിങ്ങനെ രണ്ടു കേസുകളാണ് ട്രംപിനെതിരെയുണ്ടായിരുന്നത്.
79കാരിയായ കാരള്‍ കടുത്ത ആരോപണങ്ങളായിരുന്നു ട്രംപിനെതിരെ ഉന്നയിച്ചത്. 1996ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാന്‍ഹട്ടനിലെ ആഡംബര സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തന്നെ പൊതുമധ്യത്തില്‍ ട്രംപ് അപമാനിച്ചുവെന്നായിരുന്നു കോളമിസ്റ്റ് കൂടിയായ കാരള്‍ ആരോപിച്ചത്.
ഉഫ് കൊല്‍ക്കത്ത പൊളിയാണ് മക്കളേ, സ്ട്രീറ്റ് ഫുഡാണെങ്കില്‍ ഇവിടെ നിന്ന് കഴിക്കണം, വായില്‍ കപ്പലോടും
താന്‍ ആരോപണം പരസ്യമായി 2019ല്‍ ഉന്നയിച്ചതോടെ തന്നെ തട്ടിപ്പുകാരി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. എല്ലി മാഗസിനിലെ കോളമിസ്റ്റായിരുന്നു ഇവര്‍. കാരളിന്റെ ആരോപണങ്ങള്‍ വ്യാജവും നുണയുമാണെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം ട്രംപ് തനിക്കെതിരെ നടത്തിയ ലൈംഗികാതിക്രമം കാരണം വലിയ ആഘാതമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. വലിയ നാണക്കേട് തനിക്ക് തോന്നിയിരുന്നു. പ്രണയബന്ധങ്ങള്‍ പോലും തോന്നും അസാധ്യമായെന്നും അവര്‍ ആരോപിച്ചു. ഇരുപത് വര്‍ഷത്തോളം ട്രംപിനെ ഭയന്നാണ് താന്‍ ജീവിച്ചത്.
അതിന് ശേഷം മാത്രമാണ് ആരോപണങ്ങളുമായി വരാന്‍ താന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു. ട്രംപിനെതിരെ രണ്ട് സ്ത്രീകള്‍ സാക്ഷികളായുണ്ടായിരുന്നു. ഇവര്‍ ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്ന് സ്ഥിരീകരിച്ചു. മുന്‍ ബിസിനസുകാരിയായ ജെസ്സീക്ക ലീഡ്‌സും ട്രംപ് തനിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചിരുന്നു.












Click it and Unblock the Notifications