കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക്ക്; തിരഞ്ഞെടുപ്പിന് മുമ്പേ ഇംപീച്ച്മെന്റിന് നീക്കം!

Google Oneindia Malayalam News

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടി. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. മുന്‍ പ്രസിഡന്റും ഡൊമാക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രെയില്‍ പ്രസിഡന്റിനുമേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്.

ഡെമോക്രാറ്റിക്ക് നേതാവിനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതാണ് ഇംപീച്ച്‌മെന്റിലേയ്ക്ക് നീങ്ങാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഡെമോക്രാറ്റിക്ക് നേതാവായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപ് ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമിടുകയാണെന്നും അവര്‍ പറഞ്ഞു.

Donald Trump

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആണെങ്കിലും അദ്ദേഹം രാജ്യത്തെ നിയമങ്ങൾക്ക് വിധേയനാണഎന്ന് നാൻസി പെലോസി പറഞ്ഞു. ഇംപീച്ച്മെന്റ് നടപടികളുമായി ഡെമോക്രാറ്റുകൾ മുന്നോട്ട് പോകുന്നത് 2020ലെ ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തിന് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.

പ്രസിഡന്‍റ് ഇന്നുവരെ സ്വീകരിച്ച നടപടികൾ ഭരണഘടനയുടം ഗുരുതര ലംഘനമാണ് രാജ്യത്തിന്റെ സ്ഥാപക തത്വങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ പെലോസി പറഞ്ഞു. പ്രസിഡന്റിന്റെ പെരുമാറ്റം സത്യപ്രതിജ്ഞയുടെ ലംഘനവും ദേശീയ സുരക്ഷയെ ഒറ്റിക്കൊടുക്കലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയുടെ ലംഘനവുമാണെന്ന് വെളിപ്പെട്ടതായി നാൻസി പെലോസി വ്യക്തമാക്കി.

അതേസമയം ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു വ്യാപാര കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് വാണിജ്യ - വ്യാപാര മേഖലയില്‍ സഹകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. പാകിസ്താനെ കുറിച്ച് വ്യക്തവും ശക്തവുമായ സന്ദേശം മോദി തനിക്ക് കൈമാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപിന്‍റെ സംസാരം. ഏറെ പ്രശ്നങ്ങള്‍ നിറഞ്ഞ ഇന്ത്യയെ ഒരു പിതാവിനെപ്പോലെ മോദി ചേര്‍ത്തപിടിച്ചെന്നും ട്രംപ് പറഞ്ഞു. ഹൌഡി മോദി പരിപാടിയില്‍ പങ്കെടുത്തതിന് ട്രംപിനോട് മോദി നന്ദി പറഞ്ഞു

English summary
Donald Trump is accused of seeking foreign help to smear Democratic rival Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X