രാജ്യം തിരിച്ചുപിടിക്കണം; അവര്‍ എന്നെ അറസ്റ്റ് ചെയ്യും, കലാപാഹ്വാനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: തന്നെ അറസ്റ്റ് ചെയ്യാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ എത്തുമെന്നും, പ്രതിഷേധം കൊണ്ട് രാജ്യം നിറയണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. വരുന്ന ചൊവ്വാഴ്ച്ച തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ട്രംപ് തന്റെ അനുയായികളായ പ്രവര്‍ത്തകരോട് അറിയിച്ചിരിക്കുന്നത്. പോണ് സ്റ്റാറിന് പണം നല്കിയ കേസ് ഒതുക്കിയ കേസിലാണ് അറസ്റ്റ് നടക്കുമെന്ന് ട്രംപ് പറയുന്നത്.
അറസ്റ്റ് നടക്കുന്നതിന് മുമ്പ് രാജ്യം പ്രതിഷേധത്താല്‍ നിറയണമെന്നാണ് ട്രംപിന്റെ ആഹ്വാനം. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം തനിക്ക് ചോര്‍ന്ന് കിട്ടിയതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ തിരിച്ചുപിടിക്കണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെന്നാണ് ട്രംപ് സ്വയം വിശേഷിപ്പിച്ചത്. അറസ്റ്റ് നടന്നാല്‍ ഉടന്‍ പ്രതിഷേധ പ്രകടനവുമായി കളത്തിലിറങ്ങാനാണ് ട്രംപിന്റെ ആഹ്വാനം.
ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ പോണ്സ്റ്റാറുമായുണ്ടായിരുന്ന ബന്ധം പുറത്തുവരാതിരിക്കാന്‍ 1.3 ലക്ഷം നല്കി കേസ് ഒതുക്കിയെന്നാണ് ആരോപണം.
ട്രംപിന്റെ മുന്‍ പേഴ്സണല്‍ അഭിഭാഷകനായ മൈക്കിള്‍ കോഹന് വഴിയാണ് പണം നല്‍കിയത്. പോണ്‍സ്റ്റാറായ സ്റ്റോമി ഡാനിയേല്സിനായിരുന്നു ഈ പണം നല്‍കിയത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിന്റെ ഇമേജിന് കോട്ടം തട്ടാതിരിക്കാനായിരുന്നു ഇത്. അതേസമയം കേസിന്റെ മെറിറ്റിന്റെ കുറിച്ച് യുഎസ്സില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം മാന്‍ഹട്ടന്‍ അറ്റോര്‍ണി ട്രംപിനെതിരെ കേസെടുത്താല്‍, കുറ്റകൃത്യത്തിന്റെ പേര് കേസ് നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റായി ട്രംപ് മാറും കേസ് വന്നാല്‍ അതിനെ നേരിടുമെന്ന് ട്രംപിന്റെ അഭിഭാഷകന് പറഞ്ഞു. സ്റ്റോമി ഡാനിയേല്‍സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ട്രംപ് പറയുന്നത്.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
ജില്ലാ അറ്റോര്‍ണിയുടെ ഓഫീസ് അഴിമതി നിറഞ്ഞതും, രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതുമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അവിടെ നിന്നാണ് തന്നെ അറസ്റ്റ് ചെയ്യുന്ന കാര്യം ചോര്‍ന്ന് കിട്ടിയതെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ ഫേസ്ബുക്കും, യുട്യൂബും ഡൊണാള്‍ഡ് ട്രംപിനുള്ള വിലക്ക് എടുത്ത് മാറ്റി. 2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക തീരുമാനമാണിത്. രണ്ട് വര്‍ഷത്തോളമായി അദ്ദേഹത്തിന് ഇവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ക്യാപിറ്റോള്‍ ഹില്‍ കലാപത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്.
നേരത്തെ ട്വിറ്ററും അദ്ദേഹത്തിനുള്ള വിലക്ക് മാറ്റിയിരുന്നു. ഇലോണ്‍ മസ്ക് നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഇത്. അതേസമയം ട്രംപ് നേരത്തെ തന്നെ സ്വന്തമായി ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ ആപ്പ് ഉണ്ടാക്കിയിരുന്നു. ഫേസ്ബുക്കിലും, യുട്യൂബിലും താന്‍ തിരിച്ചെത്തിയെന്ന് ട്രംപ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications