ഇന്റര്‍നെറ്റില്‍ നിന്ന് മുതലയുടെ ചിത്രമെടുത്ത് പൊലീസിനെ പേടിപ്പിച്ചു!
ന്യൂയോര്‍ക്ക്: എല്ലാ സജ്ജീകരണങ്ങളുമൊരുക്കി വള്ളം കളി തുടങ്ങാനൊരുങ്ങുന്ന സമയത്താണ് വെള്ളത്തില്‍ മുതലയുണ്ടെന്ന് പറഞ്ഞ് ഒരു യുവതി രംഗത്ത് വന്നത്. വെള്ളത്തില്‍ താന്‍ കണ്ട മുതലയുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തിയതും യുവതി പൊലീസുകാര്‍ക്ക് കാണിച്ചുകൊടുത്തു.
ഓസ്ട്രീയയിലെ ഡാന്യൂബ് നദിയില്‍ ഡ്രാഗണ്‍ ബോട്ട് റെയ്‌സിനിടെയാണ് വെള്ളത്തില്‍ മുതലയെ കണ്ടെന്ന് പറഞ്ഞ് 24 കാരിയായ സൈറിന്‍ ലിലൈന്‍ രംഗത്ത് വന്നത്. യുവതിയുടെ വാക്ക് വിശ്വസിച്ച് തുഴച്ചിലുകാരും നാട്ടുകാരുമെല്ലാം ഭയന്ന് കാത്തിരുന്നു.

പൊലീസുകാരും മറ്റുമെല്ലാം സംഭവ സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ മുതലയെ കണ്ടെത്തി. പക്ഷെ അത് മുതലയായിരുന്നില്ല, ഒരു മരത്തടിയായിരുന്നു. അപ്പോള്‍ യുവതിയുടെ ഫോണില്‍ കാണിച്ച മുതലയുടെ ചിത്രമോ??
യുവതി വെള്ളത്തില്‍ മരത്തടി കാണുകയും അത് മുതലയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പക്ഷെ മറ്റുള്ളവരോട് പറയാന്‍ വിശ്വാസ്യ യോഗ്യമായ ഒരു തെളിവിന് വേണ്ടി ഇന്റര്‍നെറ്റില്‍ നിന്ന് മുതലയുടെ ഒരു ഫോട്ടോ എടുക്കുകയായിരുന്നു. ഇത് കാണിച്ചാണ് രണ്ട് മണിക്കര്‍ നേരം പൊലീസുകാരെയും നാട്ടുകാരെയും തുഴച്ചിലുകാരെയും യുവതി പേടിപ്പിച്ചത്.
എന്തായാലും രണ്ട് മണിക്കൂര്‍ നേരം പൊലീസിന്റെ സമയം കളഞ്ഞതില്‍ നഷ്ടപരിഹാര തുകയായി യുവതിയില്‍ നിന്ന് 13,000 ഡോളര്‍ ഈടാക്കും. ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications