Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പോള്‍ ബൂമറാങായോ..? മസ്‌ക് ട്വിറ്റര്‍ വിടുമോ..? ചോദ്യമുയര്‍ത്തി വോട്ടെടുപ്പ്, ആകാംക്ഷ

ന്യൂയോര്‍ക്ക്: ഈ വര്‍ഷം ടെക് ലോകത്തും ബിസിനസ് ലോകത്തും ഒരുപോലെ ചര്‍ച്ചയായ സംഭവമാണ് മൈക്രോ ബ്ലോഗിംഗ് ആപ്പായ ട്വിറ്ററിനെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല സി ഇ ഒയുമായ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. ഏറെ വാദപ്രതിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷമായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. അതിന് ശേഷം താക്കോല്‍സ്ഥാനങ്ങളിലുള്ളവരെ മാറ്റിയ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ സമൂല മാറ്റം പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു ട്വിറ്റര്‍ മേധാവി. ഇലോണ്‍ മസ്‌കിന്റെ ഏറ്റവും പുതിയ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കണോ എന്ന് ചോദിച്ചുള്ള പോള്‍ ആയിരുന്നു ഇലോണ്‍ മസ്‌ക് ഏറ്റവും ഒടുവിലായി പങ്ക് വെച്ച ട്വീറ്റ്. ഈ പോള്‍ ഫലം എന്തായാലും താന്‍ പാലിക്കും എന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.

1

ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നല്‍കേണ്ടത് എന്നും ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് അനുസരിച്ച് ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് താന്‍ മാറണോ എന്ന പോളിന് മാറണം എന്നാണ് ഭൂരിഭാഗം പേരും പോള്‍ ചെയ്തിരിക്കുന്നത്. 17,502,391 പേരാണ് പോളില്‍ പങ്കെടുത്തിരിക്കുന്നത്. ഇതില്‍ 57.5 ശതമാനം പേരും അതെ എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്.

2

42.5 ശതമാനം പേര്‍ വേണ്ട എന്നും അഭിപ്രായപ്പെട്ടു. ഇനി പോള്‍ ഫലം അനുസരിച്ച് ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക് മാറി നില്‍ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം പോള്‍ ഫലത്തോട് ഇലോണ്‍ മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍ മസ്‌കിന് പറ്റിയ ഇടമല്ല എന്നും പകരം ഇലക്ട്രിക് കാറുകളും ടണലുകളും ബഹിരാകാശ വിമാനങ്ങളും ഉണ്ടാക്കുന്നതില്‍ ആണ് ഇലോണ്‍ മസ്‌ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നുമായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്.

3

അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആണ് ഈ വോട്ടെടുപ്പ് എന്നതും ശ്രദ്ധേയമാണ്. ട്വിറ്ററിലെ പ്രധാന നയമാറ്റങ്ങളുടെ പേരില്‍ ഇലോണ്‍ മസ്‌ക് ചില വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മസ്‌കിന്റെ നടപടിയില്‍ അതൃപ്തി അറിയിച്ചിരുന്നു.

4

ട്വിറ്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇലോണ്‍ മസ്‌ക് സസ്‌പെന്‍ഡ് ചെയ്തതില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്നും ഇത് അപകടകരമായ കീഴ്‌വഴക്കമാണെന്നും ആണ് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടമാണെന്ന് അവകാശപ്പെടുന്ന ഒരു വേദിയില്‍ മാധ്യമ ശബ്ദങ്ങളെ നിശബ്ദമാക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+