കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ തുടച്ചുനീക്കാന്‍ ഒന്നര ലക്ഷം സൈനികരുമായി റഷ്യ ഇറങ്ങുന്നു... ഇനി കളിമാറും

Google Oneindia Malayalam News

മോസ്‌കോ: ഈജിപ്തില്‍ വച്ച് തങ്ങളുടെ യാത്രാ വിമാനം തകര്‍ത്തത് ഐസിസ് ആണെന്ന് റഷ്യയ്ക്ക് അറിയാം. തുര്‍ക്കിയില്‍ തങ്ങളുടെ യുദ്ധ വിമാനം വെടിവച്ചിടാന്‍ കാരണവും ഐസിസ് ആണെന്ന് റഷ്യ കരുതുന്നു.

ഇനി റഷ്യയ്ക്ക് മുന്നില്‍ ഒറ്റ ലക്ഷ്യമേ ഉള്ളൂ... സിറിയയിലെ ഐസിസിനെ ഉന്മൂലനം ചെയ്യുക. ഒരു പുല്‍ക്കൊടി പോലും ശേഷിയ്ക്കാത്ത തരത്തിലുള്ള ഉന്മൂലനം.

ഇത്രനാളും സിറിയയില്‍ നടത്തിയ വ്യോമാക്രമണം പോലെ ആകില്ല അത്. ഒന്നരലക്ഷം റഷ്യന്‍ സൈനികരാണ് സിറിയന്‍ മണ്ണില്‍ കാലുകുത്താനിരിയ്ക്കുന്നത്.

ഇനി കാത്തിരിപ്പില്ല?

ഇനി കാത്തിരിപ്പില്ല?

രണ്ട് മാസത്തിലേറെയായി സിറിയയില്‍ റഷ്യയുടെ സൈനിക നീക്കം തുടങ്ങിയിട്ട്. ഐസിസിനെതിരെയാണ് പ്രധാന പോരാട്ടം.

 തളര്‍ന്നില്ലേ

തളര്‍ന്നില്ലേ

ഇത്രയും രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിയിട്ടും ഐസിസിന് ഒന്നും സംഭവിച്ചിട്ടില്ലേ? അവരിപ്പോഴും ലോകത്ത് ഭീതി പരത്തിക്കൊണ്ടിരിയ്ക്കുകയാണ്.

ഒന്നര ലക്ഷം സൈനികര്‍

ഒന്നര ലക്ഷം സൈനികര്‍

സിറിയയില്‍ ഒന്നര ലക്ഷം സൈനികരെ കൂടി വിന്യസിയ്ക്കുവാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ ഉദ്ദേശിയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ജിഹാദികളെ മുച്ചൂടും നശിപ്പിയ്ക്കാന്‍

ജിഹാദികളെ മുച്ചൂടും നശിപ്പിയ്ക്കാന്‍

റാഖയാണ് ഇപ്പോള്‍ സിറിയയിലെ ഐസിസിന്റെ പ്രധാന കേന്ദ്രം. എന്നാല്‍ ഇവിടേയും ഇപ്പോള്‍ അവരുടെ ശക്തി അത്രയ്ക്ക് പോരെന്നാണ് റിപ്പോര്‍ട്ട്. ഒന്നര ലക്ഷം സൈനികരെ റഷ്യ ഇറക്കിയാല്‍ പിന്നെ പൊടിപോലും കണ്ടുപിടിയ്ക്കാനുണ്ടാകില്ല.

അമേരിയ്ക്കയ്‌ക്കൊപ്പം

അമേരിയ്ക്കയ്‌ക്കൊപ്പം

ഐസിസിനെതിരെയുളള പോരാട്ടത്തില്‍ അരേിയ്ക്കയോടെ യൂറോപ്യന്‍ രാജ്യങ്ങളോടും കൈകോര്‍ക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ റഷ്യ ഉള്ളത്. എന്നാല്‍ അമേരിയ്ക്ക ഇതിനോട് എങ്ങനെ പ്രതികരിയ്ക്കുമെന്നാണ് അറിയേണ്ടത്.

തുര്‍ക്കി വിഷയം

തുര്‍ക്കി വിഷയം

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവത്തില്‍ അമേരിയ്ക്കയും നാറ്റോയും റഷ്യയ്ക്ക് എതിരായാണ് നിലപാടെടുത്തിട്ടുള്ളത്. നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിയ്ക്കാന്‍ അമേരിയ്ക്ക ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒത്തൊരുമിച്ചാല്‍

ഒത്തൊരുമിച്ചാല്‍

അമേരിയ്ക്കയും റഷ്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഒത്തൊരുമിച്ചൊരു സൈനിക നീക്കം നടത്തിയാല്‍ തകര്‍ന്നടിയാവുന്നതേ ഉള്ളൂ ഐസിസ്. ഇക്കാര്യം ഇപ്പോള്‍ റഷ്യ തന്നെ അമേരിയ്ക്കയോട് സൂചിപ്പിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടനിറങ്ങുന്നു

ബ്രിട്ടനിറങ്ങുന്നു

സിറിയയില്‍ ഐസിസിനെതിരെ വ്യോമാക്രമണം ശക്തമാക്കുമെന്ന് ബ്രിട്ടനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സും ആക്രമണം ശക്തമാക്കിയിരിയ്ക്കുകയാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
End of ISIS? Putin 'sending 150,000 soldiers to Syria to WIPE OUT evil Islamic State'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X