Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയില്‍ പത്ത് പ്രവിശ്യയില്‍ 3 മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എര്‍ദോഗന്‍

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരണനിരക്ക് 3419 ആയി ഉയര്‍ന്നു. ഉത്തര സിറിയയില്‍ അടക്കം മരിച്ചവരുടെ എണ്ണം 5000 കടന്നു. കടുത്ത മഞ്ഞുവീഴ്ച്ച കാരണം വിമാനങ്ങളില്‍ ചിലത് തടസ്സപ്പെട്ടിരിക്കുകയാണ്

erdogan

ഇസ്താംബൂള്‍: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ പത്തോളം പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്‍. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ. ഈ പത്ത് പ്രവിശ്യകളും ഭൂകമ്പത്തില്‍ സര്‍വനാശം സംഭവിച്ചവയാണ്. അതേസമയം ദക്ഷിണകിഴക്കന്‍ തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരണനിരക്ക് 3419 ആയി ഉയര്‍ന്നു.

ഉത്തര സിറിയയില്‍ അടക്കം മരിച്ചവരുടെ എണ്ണം 5000 കടന്നു. കടുത്ത മഞ്ഞുവീഴ്ച്ച കാരണം വിമാനങ്ങളില്‍ ചിലത് തടസ്സപ്പെട്ടിരിക്കുകയാണ്.

istanbul

അതേസമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്ത ഭൂമിയിലേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. അദാനയുടെ സാകിര്‍പാസ വിമാനത്താവളം വളണ്ടിയര്‍മാരെയും, മാധ്യമപ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

തുര്‍ക്കിയുടെ സാംസ്‌കാരിക പൈതൃകത്തെ തന്നെ ഭൂകമ്പം ഇല്ലാതാക്കുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്. ഇതിനോടകം 5600 കെട്ടിടങ്ങളാണ് തുര്‍ക്കിയില്‍ മാത്രം തകര്‍ന്നത്. നിരവധി ലോക പൈതൃക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നാണ് യുനെസ്‌കോയുടെ മുന്നറിയിപ്പ്.

ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നാലേന ബെയര്‍ബോക്ക് പറഞ്ഞു. റഷ്യയോട് ഇക്കാര്യം സിറിയയെ സഹായിക്കാനും അന്നാലേന ആവശ്യപ്പെട്ടു.

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

സിറിയന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, അടിയന്തരസഹായങ്ങള്‍ക്കുമാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.

പത്ത് നഗരങ്ങളെ ഭൂകമ്പ ദുരിത ബാധിത മേഖലയായും എര്‍ദോഗന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളും സംഘടനകളും തുര്‍ക്കിക്കും സിറിയക്കും സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തുര്‍ക്കിയിലേക്ക് ഇന്ത്യ സഹായങ്ങള്‍ എത്തിക്കും. മരുന്നുകള്‍ അടക്കമാണ് എത്തിക്കുന്നത്. ഖത്തര്‍ ഇരു രാജ്യങ്ങളിലേക്കും പതിനായിരം മൊബൈല്‍ ഹോമുകളാണ് എത്തിക്കുക. ഒപ്പം 120 രക്ഷാപ്രവര്‍ത്തകരെയും എത്തിക്കും.

ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍, എന്നിവയ്‌ക്കൊപ്പം മറ്റ് സഹായങ്ങളും ഖത്തര്‍ എത്തിക്കും. മെഡിക്കല്‍ ടീമും ഇതോടൊപ്പം ഖത്തറില്‍ നിന്ന് എത്തും. സാന്‍ലിഉര്‍ഫയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+