കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ തള്ളാതെ ഇറാന്‍; കശ്മീരില്‍ പാകിസ്താന്‍ വീണ്ടും പെട്ടു, പ്രശ്‌നത്തിന് പിന്നില്‍ ബ്രിട്ടന്‍

Google Oneindia Malayalam News

ടെഹ്‌റാന്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താതെ ഇറാന്റെ ആദ്യ പ്രതികരണം. ഇന്ത്യയുമായി തുടരുന്ന ബന്ധം സൂചിപ്പിച്ചാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ കശ്മീരിലെ മുസ്ലിംകളുടെ അവസ്ഥയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ഏക പ്രതി ബ്രിട്ടന്‍ മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഇറാന്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തുവരുമെന്നാണ് പാകിസ്താന്‍ കരുതിയത്. അതുണ്ടായില്ല. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്‌ക്കെതിരെ വികാരം ഉയര്‍ത്താന്‍ പാകിസ്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചൈനയല്ലാതെ മറ്റൊരു രാജ്യങ്ങളും ഇതുവരെ പാകിസ്താനൊപ്പം നിലയുറപ്പിച്ചിട്ടില്ല. ഇന്ത്യ കശ്മീരിലുള്ളവരെ അടിച്ചമര്‍ത്തില്ലെന്നാണ് കരുതുന്നതെന്നും ഇറാന്‍ ആത്മീയ നേതാവ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 പരമോന്നത നേതാവ്

പരമോന്നത നേതാവ്

ഇറാനിലെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഇ. ഷിയാ വിഭാഗത്തിന്റെ ഏറ്റവും ഉയര്‍ന്ന നേതാവാണ് ഇദ്ദേഹം. ഇറാനിലെ പ്രസിഡന്റിനേക്കാള്‍ രാജ്യത്തിന്റെ അന്തിമ തീരുമാനങ്ങളെടുക്കുന്നതില്‍ ഇദ്ദേഹത്തിനാണ് സ്വാധീനം. കശ്മീര്‍ വിഷയത്തില്‍ ആദ്യമായിട്ടാണ് ആയത്തുല്ല പ്രതികരിക്കുന്നത്.

മുസ്ലിംകളുടെ അവസ്ഥയില്‍ ആശങ്ക

മുസ്ലിംകളുടെ അവസ്ഥയില്‍ ആശങ്ക

കശ്മീരിലെ മുസ്ലിംകളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ആയത്തുല്ല പറഞ്ഞു. ഇന്ത്യ അവരുടെ നയം നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ഇറാന്‍ മനസിലാക്കുന്നത്. കശ്മീരിലെ മുസ്ലിംകളെ അടിച്ചമര്‍ത്തില്ലെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുമായി ഇറാന് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ബ്രിട്ടനെ കുറ്റപ്പെടുത്തി

ബ്രിട്ടനെ കുറ്റപ്പെടുത്തി

കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടനെ കുറ്റപ്പെടുത്തിയാണ് ഇറാന്‍ ആത്മീയ നേതാവ് പ്രതികരിച്ചത്. കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ബ്രിട്ടനാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ഒരു പ്രശ്‌നമേഖലയാക്കി കശ്മീരിനെ മാറ്റിയത് ബ്രിട്ടന്റെ നയങ്ങളാണെന്നും ആയത്തുല്ല അലി ഖാംനഇ കുറ്റപ്പെടുത്തി.

 ബ്രിട്ടന്റെ നടപടി ബോധപൂര്‍വം

ബ്രിട്ടന്റെ നടപടി ബോധപൂര്‍വം

കശ്മീരിനെ സംഘര്‍ഷ മേഖലയാക്കി നിലനിര്‍ത്തിയ ബ്രിട്ടന്റെ നടപടി ബോധപൂര്‍വമായിരുന്നുവെന്നും ആയത്തുല്ല പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ തേടുകയാണ് പാകിസ്താന്‍. ഈ വേളയിലാണ് അയല്‍രാജ്യമായ ഇറാന്‍ ഇന്ത്യയെ തള്ളാതെ രംഗത്തുവന്നിരിക്കുന്നത്.

 കോടതിയെ സമീപിച്ചേക്കും

കോടതിയെ സമീപിച്ചേക്കും

കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ പാകിസ്താന്‍ സമീപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞാഴ്ച യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്താന്‍ വിഷയം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ചൈന മാത്രമാണ് പിന്തുണച്ചത്. എല്ലാ രാജ്യങ്ങളും ഉഭയകക്ഷി വിഷയമാണെന്നു ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുകയായിരുന്നു.

ഇടപെടാമെന്ന് അമേരിക്ക

ഇടപെടാമെന്ന് അമേരിക്ക

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്താനാകട്ടെ അമേരിക്ക ഇടപെടണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂ എന്നാണ് ട്രംപ് പറഞ്ഞത്.

നിലപാട് കടുപ്പിച്ച് ഇന്ത്യ

നിലപാട് കടുപ്പിച്ച് ഇന്ത്യ

കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് അടുത്തിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനുമായി ഇനി കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും പാക് അധീന കശ്മീര്‍ സംബന്ധിച്ച് മാത്രമേ ചര്‍ച്ച നടക്കൂ എന്നും അദ്ദേഹം തുറന്നുപറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്താന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലില്‍ മുട്ടുകയാണെന്നും രാജ്‌നാഥ് സിങ് പരിഹസിച്ചു.

 പോരാടാന്‍ ഇമ്രാന്‍ ഖാന്‍

പോരാടാന്‍ ഇമ്രാന്‍ ഖാന്‍

കശ്മീരിന് വേണ്ടി പോരാട്ടം നടത്താന്‍ കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. സൈന്യവും പാക് ജനതയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്കെതിരെ എല്ലാവിധത്തിലും നീക്കം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കി. ഇതിനുള്ള ചുട്ട മറുപടിയാണ് രാജ്‌നാഥ് സിങ് നല്‍കിയത്.

 കശ്മീരിന്റെ വികസനം ലക്ഷ്യം

കശ്മീരിന്റെ വികസനം ലക്ഷ്യം

കശ്മീരിന്റെ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. എന്നാല്‍ പാകിസ്താന്‍ അന്താരാഷ്ട്ര വേദികളുടെ വാതിലില്‍ മുട്ടുകയാണ്. ഇന്ത്യ തെറ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ വാദം. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇനി പാകിസ്താനുമായി ചര്‍ച്ചയുള്ളൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 പാകിസ്താന്റെ പ്രതികാര നീക്കങ്ങള്‍

പാകിസ്താന്റെ പ്രതികാര നീക്കങ്ങള്‍

കശ്മീരിന്റെ അധികാരം റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. സ്വതന്ത്ര പ്രദേശമായ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്തതെന്ന് പാകിസ്താന്‍ പറയുന്നു. ഇന്ത്യക്കെതിരെ പ്രതിഷേധിച്ച പാകിസ്താന്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തി. ഇന്ത്യന്‍ ഹൈകമ്മീഷണറെ പുറത്താക്കുകയും വ്യാപാര ബന്ധം സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

സൈന്യം തുടരും

സൈന്യം തുടരും

കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കശ്മീരിലെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ 50000 സൈനികരെ അധികമായി വിന്യസിച്ചിരുന്നു. സ്ഥിതി പൂര്‍ണമായും ശാന്തമായി എന്നുറപ്പാക്കുംവരെ സൈന്യം തുടരുമെന്നാണ് വിശദീകരണം.

ചിദംബരത്തെ അഴിയെണ്ണിക്കാന്‍ സിബിഐ; കേസില്‍ ചിദംബരത്തിന്റെ മുമ്പിലുള്ള വഴികള്‍ ഇങ്ങനെ...ചിദംബരത്തെ അഴിയെണ്ണിക്കാന്‍ സിബിഐ; കേസില്‍ ചിദംബരത്തിന്റെ മുമ്പിലുള്ള വഴികള്‍ ഇങ്ങനെ...

English summary
Expect India To Adopt Just Policy Towards Kashmir: Iran Supreme Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X