• search

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ സൂക്ഷിച്ചോളൂ... സുരക്ഷ വീഴ്ച, 2.9കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ന്യൂയോർക്ക്: ഫേസ്ബുക്കിൽ ഗുരുതര വീഴ്ച. ഫേസ്ബുക്കിൽ നിന്നും 2.9കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തി. വിവരം കമ്പനി അധികൃതർ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലെ വ്യൂ ആസ് എന്ന സംവിധാനം ഉപയോഗിച്ചാണ് സെ‌പ്‌തംബറിൽ ഹാക്കർമാർ വ്യക്തിവിവരങ്ങൾ ചോർത്തിയത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച്ചയിലൂടെ സ്‌പെഷ്യൽ ഡിജിറ്റൽ കീ വിവരങ്ങൾ കരസ്ഥമാക്കിയ ഹാക്കർമാർ പാസ്‌വേഡ് വീണ്ടും നൽകാതെ തന്നെ ആളുകളുടെ അക്കൗണ്ടിൽ കയറി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ്‌ കമ്പനി നൽകുന്ന വിശദീകരണം.

  ബ്ലൂവെയിൽ മാറി... ഇപ്പോൾ പബ്ജിയോ? 19 കാരൻ വകവരുത്തിയത് അച്ഛനെയും അമ്മയെയും സഹോദരിയെയും, ക്രൂരത...

  നേരത്തെ ഇത് സംബന്ധിച്ച നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും അൽപം മുമ്പാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്. തങ്ങളുടെ പ്രൊഫൈൽ ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് മനസിലാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് ഫേസ്ബുക്ക് തങ്ങളുടെ വിശദീകരണത്തിൽ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 5 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഏകദേശം 2.9 കോടി ആളുകളുടെ വ്യക്തിവിവരങ്ങളാണ് ചോർത്തപ്പെട്ടതെന്ന് മനസിലായത്.

  5 കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ

  5 കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ


  സംഭവത്തിന് പിന്നിൽ ആരാണെന്നോ എന്താണ് ഇവരുടെ ലക്ഷ്യമെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്‌ച പരിഹരിച്ചിട്ടുണ്ടെന്നാണ് വിവരം. Print Friendly, PDF & Email
  ഫേസ്ബുക്കിൽ വൻ സുരക്ഷാ പ്രശ്നമുള്ളതായി കമ്പനിയുടെ വെളിപ്പെടുത്തൽ. 5 കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ തന്നെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സംഭവം വാർത്തയായതോടെ ഫേസ്ബുക്കിന്റെ ഓഹരിവിലയിൽ 3% ഇടിവുണ്ടായിരുന്നു.

  ഫേസ്ബുക്ക് ആക്സസ് ടോക്കൺ

  ഫേസ്ബുക്ക് ആക്സസ് ടോക്കൺ

  ഫേസ്ബുക്ക് സദാസമയവും ലോഗിൻ ചെയ്തിരിക്കുന്ന വിധത്തിൽ ക്രമീകരിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ആക്സസ് ടോക്കൺ. വെബ്സൈറ്റ് ഉപയോഗിക്കുമ്പോഴെല്ലാം പാസ്സ്‌വേഡ് നൽകുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ആക്സസ് ടോക്കണുകൾ സ്വന്തമാക്കിയതോടെ 5 കോടി പ്രൊഫൈലുകളുടെ ‘ഡിജിറ്റൽ കീ' ഹാക്കർമാരുടെ കൈവശമെത്തിയെ ന്നാണ് നേരത്തെ പുറത്ത് വന്ന വിവരം.

  270 കോടി ഉപഭോക്താക്കൾ

  270 കോടി ഉപഭോക്താക്കൾ


  ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 270 കോടി ഉപയോക്താക്കളുണ്ട്. ആഗോളതലത്തിൽ 2 ബില്യൺ പേരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് കമ്പനി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഫേസ്ബുക്ക് ഹാക്കിംഗിന് പഠിപ്പിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ യൂട്യൂബില്‍ സുലഭമാണ്. ഫേസ്ബുക്കിലെ അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായി സ്ഥിരീകരിച്ചത് ശേഷം ഇക്കാര്യം ചർച്ചയായിരുന്നു.

  ലോകത്ത് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നു

  ലോകത്ത് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നു


  ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സോഷ്യൽ നെറ്റ്വർക്കിംഗ് ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകളായ‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്‌ബുക്കിൽ ആശയവിനിമയം നടത്താം. അടുത്ത കാലത്ത് വിവിധ രാജ്യങ്ങളിൽ ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ യുവജനതയുടെ വൻപങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വർത്തിച്ചത് ഫേസ്‌ബുക്ക് അടക്കമുള്ള ഇന്റർനെറ്റ് മാധ്യമങ്ങളായിരുന്നു.

  English summary
  Facebook Says Hackers Accessed Data Of 29 Million Users

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more