ഏഴു വയസ്സുള്ള മകനെ പിതാവ് മര്‍ദ്ദിച്ച് കൊന്ന് പന്നിക്ക് തീറ്റയായി കൊടുത്തു
ന്യൂയോര്‍ക്ക്: ഏഴു വയസ് മാത്രം പ്രായം വരുന്ന മകനെ തല്ലിക്കൊന്ന പിതാവ് പന്നിക്ക് തീറ്റയായി കൊടുത്തു. സംഭവം നടക്കുന്നത് അമേരിക്കയിലെ കാന്‍സാസ് നഗരത്തിലാണ്. 44കാരനായ മൈക്കല്‍ ജോണ്‍സിനെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. 29കാരിയായ ഭാര്യയ്ക്കും എട്ടു കുട്ടികള്‍ക്കൊപ്പവുമാണ് ഇയാള്‍ താമസിച്ചിരുന്നത്.
ഭാര്യയെയും കുട്ടികളെയും ഇയാള്‍ ശാരീരികമായും മാനസികമായും വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടികളെ കൊണ്ട് ഇയാള്‍ കഠിനമായി ജോലി ചെയ്യിച്ചിരുന്നുവെന്നാണ് വിവരം. കൂട്ടത്തിലെ എഴുവയസ്സുകാരനെ കാണാതായപ്പോഴാണ് ഭാര്യ പോലീസില്‍ പരാതിപ്പെട്ടത്. അന്വേഷണത്തിനൊടുവില്‍ വീട്ടിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

ഉപകരണങ്ങള്‍ കൊണ്ടുള്ള മര്‍ദ്ദനം, ശിശു പീഡനം തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴു വയസുകാരനായ മകനെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി കുടുബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. മറ്റ് കുടുംബാംഗങ്ങളും ഇവരോട് കാണിക്കുന്ന ഗാര്‍ഹിക പീഡനത്തിന് സാക്ഷിയാണ്.
അമേരിക്കയിലെ കന്‍സാസ് വ്യാന്‍ഡോട്ടി കൗണ്ടി ജയിലിലാണ് ഇപ്പോള്‍ ഇയാള്‍ ഉള്ളത്. സംഭവം നടന്നത് എങ്ങനെയാണെന്നുള്ള അന്വേഷണം നടന്നു വരികയാണ്. എപ്പോഴാണ് കൃത്യം നടത്തിയതെന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications