കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് കഴിഞ്ഞ പിന്നാലെ വന്‍ വിവാദം; ഖത്തര്‍ കലിപ്പില്‍... ബെല്‍ജിയവുമായുള്ള ബന്ധം തുലാസില്‍

Google Oneindia Malayalam News

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം അതിഗംഭീരമായി അവസാനിക്കുമ്പോള്‍ ഖത്തറിനെ ലോക നേതാക്കള്‍ പ്രശംസ കൊണ്ടു മൂടുകയാണ്. ഖത്തറിന്റെ സംഘാടന മികവാണ് ഏവരും എടുത്തു പറഞ്ഞത്. ഒരു കൊച്ചു രാജ്യം ഇത്രയും ഭംഗിയായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത കായിക മാമാങ്കം സംഘടിപ്പിച്ചത് എങ്ങനെ എന്ന ആശ്ചര്യവും പലരും പങ്കുവച്ചു.

20000 കോടി ഡോളറാണ് ലോകകപ്പ് മല്‍സരത്തിന് വേണ്ടി ഖത്തര്‍ ചെലഴിച്ചത്. ഒറ്റയ്ക്ക് ഇത്രയും തുക ചെലവഴിക്കാന്‍ ഖത്തര്‍ തയ്യാറായതും അത്ഭുതത്തോടെയാണ് പലരും നോക്കി കാണുന്നത്. എന്നാല്‍ മല്‍സരം കഴിഞ്ഞതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്...

1

ഖത്തറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബെല്‍ജിയത്തില്‍ അന്വേഷണം നടക്കുകയാണ്. ഖത്തറിന് അനുകൂലമായ തരംഗമുണ്ടാക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് ഖത്തര്‍ കൈക്കൂലി നല്‍കി എന്നാണ് ആരോപണം. ഈ കേസില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ട്. ഇതാണ് ഖത്തറിനെ ചൊടിപ്പിച്ചത്.

2

അവ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബെല്‍ജിയം അന്വേഷണം നടത്തുന്നതെന്ന് ഖത്തര്‍ പ്രതികരിച്ചു. ഈ നീക്കം ബെല്‍ജിയവും ഖത്തറും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കും. കേസില്‍ പല രാജ്യങ്ങളുടെയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഖത്തറിനെ മാത്രം കുറ്റപ്പെടുത്തിയാണ് പ്രചാരണം നടക്കുന്നതെന്നും ഖത്തറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

3

ഖത്തറിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നതും ആക്രമിക്കുന്നതും. ചിലര്‍ പക്ഷപാതപരമായിട്ടാണ് പ്രതികരിക്കുന്നത്. ഈ ആഴ്ച വന്ന പല പ്രതികരണങ്ങളും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒരു തെറ്റായ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ഖത്തര്‍ പ്രതികരിച്ചു. അതേസമയം, യൂറോപ്പില്‍ നടക്കുന്ന അന്വേഷണത്തില്‍ മൊറോക്കോയുടെ പേരും പ്രതിസ്ഥാനത്തുണ്ട്.

4

സത്യം എന്താണ് എന്നറിയുന്നതിന് ബെല്‍ജിയം സര്‍ക്കാര്‍ ഇതുവരെ ഖത്തറുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഇതാണ് ഖത്തറിനെ നിരാശപ്പെടുത്തിയത്. അനാവശ്യമായ പ്രചാരണങ്ങളാണ് നടക്കുന്നത്. പ്രചാരണം അടിസ്ഥാനമാക്കി അന്വേഷണവും നടക്കുന്നു. എന്നാല്‍ എന്താണ് വസ്തുത എന്നറിയാന്‍ ബെല്‍ജിയം നേരിട്ട് ബന്ധപ്പെടുന്നില്ല എന്ന് ഖത്തര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

5

ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനിടെ നിരവധി തൊഴിലാളികള്‍ മരിച്ചു എന്നാണ് യൂറോപ്പ്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍. ഖത്തറിന് തിരിച്ചടിയാകുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കിടെ, അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് ഖത്തര്‍ കൈക്കൂലി നല്‍കി എന്നാണ് ആ ആരോപണം. ഇതേ തുടര്‍ന്ന് പ്രഖ്യാപിച്ച അന്വേഷണത്തിനിടെ ആറ് പ്രമുഖരെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

6

യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ഇവ കയ്‌ലി ഉള്‍പ്പെടെയുള്ള ആറ് എംപിമാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ബെല്‍ജിയം പോലീസ്. യൂറോപ്യന്‍ പാര്‍ലമെന്റിന് 14 വൈസ് പ്രസിഡന്റുമാരാണുള്ളത്. ഇതിലൊരാളാണ് ഇവ കെയ്‌ലി. ഖത്തറില്‍ നിന്ന് പണം കൈപറ്റി എന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. അടുത്തിടെ ഖത്തറിനെ പുകഴ്ത്തി ഇവ കെയ്‌ലി സംസാരിച്ചിരുന്നു.

നിഖില്‍ കുമാരസ്വാമി മല്‍സരിക്കും; കര്‍ണാടകയില്‍ തുടക്കമിട്ട് ജെഡിഎസ്... സുമലത നല്‍കിയ 'അടി'നിഖില്‍ കുമാരസ്വാമി മല്‍സരിക്കും; കര്‍ണാടകയില്‍ തുടക്കമിട്ട് ജെഡിഎസ്... സുമലത നല്‍കിയ 'അടി'

7

യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ തൊഴില്‍ അവകാശങ്ങളുടെ കാര്യത്തില്‍ ഖത്തറിനെ കെയ്‌ലി പുകഴ്ത്തിയിരുന്നു. അറസ്റ്റിലായ പിന്നാലെ ഇവ കെയ്‌ലിയുടെ വൈസ് പ്രസിഡന്റ് പദവി റദ്ദാക്കി. ഗ്രീസിലെ സോഷ്യലിസ്റ്റ് നേതാവാണ് ഇവ കെയ്‌ലി. ഇവരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും പണം കണ്ടെത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സൗദിയില്‍ പെണ്‍കുട്ടികള്‍ അബായ ധരിക്കരുത്; പരീക്ഷാ വേളയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍സൗദിയില്‍ പെണ്‍കുട്ടികള്‍ അബായ ധരിക്കരുത്; പരീക്ഷാ വേളയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

English summary
FIFA Football: These Are Qatar Reply Amid Probe Starts In Belgium and All Allegation Denied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X