ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ചകളിലെത്തും; എല്ലാവര്‍ക്കും സൗജന്യമെന്ന് ഭരണകൂടം
ദോഹ: ഫൈസറിന്റെ ആദ്യ കൊവിഡ് വാക്‌സിന്‍ ബാച്ച് അടുത്ത ആഴ്ച ഖത്തറിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വയോധികര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണിന നല്‍കുക. ഡിസംബര്‍ അവസാനിര്രുന്നത് മുമ്പ് വാക്‌സിന്‍ രാജ്യത്തെത്തുമെന്ന് പെതുജനാരോഗ്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ അബ്ദുള്‍ വഹാബ് അല്‍ മുസ്ലഹ് അറിയിച്ചു. മൂന്നാഴ്ചക്കുള്ളില്‍ മൂന്ന് ഡോസ് വീതമാണ് നല്‍കുക.

പൊതുജനങ്ങള്‍ ഇപ്പോള്‍ വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. സ്റ്റേഡിയങ്ങളിലെ പ്രവേശനത്തിന്, യാത്രകള്‍ക്ക് തുടങ്ങിയ കാര്യങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യതയുണ്ടെന്ന് അബ്ദുള്‍ വഹാബ് അറിയിച്ചു.
ഫൈസര്‍ വാക്‌സിനെ കൂടാതെ മോഡേണയുടെ വാക്‌സിനുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സൗജന്യമാണെന്ന് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയാലും നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കുക ഫലപ്രദവവുമാണെങ്കിലും കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കാന്‍ ബഹ്റൈന്‍ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 27 മെഡിക്കല്‍ കേന്ദ്രങ്ങള്‍ വഴിയാകും വാക്സിന്‍ വിതരണം ചെയ്യുക. സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന ബഹ്റൈന്റെ തീരുമാനം ഏറെ ആശ്വാസകരമാണ്. നിരവധി വിദേശികള്‍ക്കും രോഗം ബാധിച്ച രാജ്യമാണ് ബഹ്റൈന്‍. കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കിരീടവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications