കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കുറ്റസമ്മതം നടത്തി, ലഷ്‌കറും ജയ്‌ഷെയും തങ്ങളുടെ മണ്ണില്‍ തന്നെയെന്ന് പാകിസ്താന്‍

  • By Anoopa
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഒടുവില്‍ പാകിസ്താന്‍ കുറ്റസമ്മതം നടത്തി. ആഗോള ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബയും ജയ്‌ഷെ മൊഹമ്മദും തങ്ങളുടെ മണ്ണില്‍ തന്നെയാണെന്ന് പാകിസ്താന്‍. ആദ്യമായാണ് ഇക്കാര്യം പാകിസ്താന്‍ തുറന്നു സമ്മതിക്കുന്നത്. ഇരു സംഘടനകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖവ്ജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

പാകിസ്താനും അഫ്ഗാനിസ്ഥാനും തീവ്രവാദികളുടെ സ്വര്‍ഗ്ഗമാകരുതെന്ന് മുന്‍പ് പലപ്പോഴും ലോകരാജ്യങ്ങള്‍ പലതും താക്കീത് നല്‍കിയിരുന്നെങ്കിലും ഇരു രാജ്യങ്ങളും അത് അംഗീകരിച്ചിരുന്നില്ല. വൈകിയാണെങ്കിലും പാകിസ്താന്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യം അംഗീകരിച്ചിരിക്കുകയാണ്. ഇനി എന്തു നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

എതിര്‍ത്തു, പിന്നെ തിരുത്തി

എതിര്‍ത്തു, പിന്നെ തിരുത്തി

ചൈനയിലെ സിയാമെനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ലഷ്‌കര്‍ ഇ ത്വയ്ബയും ജയ്‌ഷെ മൊഹമ്മദും ആഗോള സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ തീവ്രവാദികളുടെ സ്വര്‍ഗ്ഗമല്ലെന്നും ഭീകരസംഘടനകളെ പരിപോഷിപ്പിക്കുന്നുമില്ലെന്നാണ് ബ്രിക്‌സ് പ്രഖ്യാപനത്തെ എതിര്‍ത്തു കൊണ്ട് പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്താഖിര്‍ പറഞ്ഞത്.

നിയന്ത്രണങ്ങള്‍ കൊണ്ടുവരും

നിയന്ത്രണങ്ങള്‍ കൊണ്ടുവരും

''ലഷ്‌കര്‍ ഇ ത്വയ്ബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഞങ്ങള്‍ എല്ലാം ക്രമമായി നടത്തുന്നവെന്ന് ആഗോള സമൂഹത്തിന് കാണിച്ചു കൊടുക്കും', ഖവ്ജ മുഹമ്മദ് ആസിഫ് ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 മറ്റുള്ളവര്‍ ബുദ്ധിമുട്ടരുത്

മറ്റുള്ളവര്‍ ബുദ്ധിമുട്ടരുത്

ഭീകരവാദത്തിന്റെ പേരില്‍ അയല്‍ രാജ്യങ്ങളെ ഒരിക്കലും പരീക്ഷിക്കുകയില്ല, പരീക്ഷിക്കപ്പെടാന്‍ അനുവദിക്കുകയുമില്ല. ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ പേരില്‍ ഒരിക്കലും പരീക്ഷിക്കപ്പെടരുതെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.

 തെറ്റു പറ്റി

തെറ്റു പറ്റി

കഴിഞ്ഞ കാലത്ത് തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഖവ്ജ മുഹമ്മദ് ആസിഫ് സമ്മതിച്ചു. അഫ്ഗാനിസ്ഥാനുമായി യുദ്ധം നടത്തേണ്ട ആവശ്യമില്ല. തീരുമാനങ്ങള്‍ പലതും തെറ്റായിരുന്നു. കഴിഞ്ഞ കാലത്തില്‍ നിന്നുമുള്ള ഒരു വിടുതലാണ് ഇപ്പോള്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

ഇനി കണ്ണടക്കില്ല

ഇനി കണ്ണടക്കില്ല

ഒരു രാഷ്ട്രീയ പ്രസ്താവനയല്ല താന്‍ നടത്തുന്നത്. ഈ സംഘടനകള്‍ തങ്ങളുടെ രാജ്യത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കണ്ണടക്കാന്‍ ഇനിയാവില്ല. ഇനിയും അങ്ങനെ തുടര്‍ന്നാല്‍ വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും ആസിഫ് പറയുന്നു.

നഷ്ടങ്ങളുണ്ടായി

നഷ്ടങ്ങളുണ്ടായി

തങ്ങളുടെ തന്നെ പല തീരുമാനങ്ങളും നഷ്ടങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ പലതിനെയും അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് തങ്ങളെത്തന്നെ തിരുത്താന്‍ കഴിയില്ലെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്താന്റെ സ്വയം വിമര്‍ശനം എത്തരത്തില്‍ ഗുണം ചെയ്യുമെന്നാണ് ഇനിയറിയേണ്ടത്.

English summary
For first time, Pakistan admits LeT, Jaish are based on its soil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X