ചൈനയുടെ സാമ്പത്തിക ഇടനാഴിക്കെതിരേ പ്രതിഷേധം; നേട്ടം ചൈനയ്ക്ക് മാത്രം, പാകിസ്താന്‍ പെടും

ഇസ്ലാമാബാദ്: പാകിസ്താന്‍ വഴി വിദേശത്തേക്ക് ചരക്കുകടത്ത് ലക്ഷ്യമിട്ടാണ് ചൈന സാമ്പത്തിക ഇടനാഴി പദ്ധതി തുടങ്ങിയത്. ചൈനയുടെ പടിഞ്ഞാറന്‍ നഗരമായ കഷ്ഗര്‍ വഴി ലോകത്തെ ഏറ്റവും വലിയ മലയോര മേഖലകള്‍ കടന്നാണ് ഈ പാത പോകുന്നത്. ഇന്ത്യന്‍ അതിര്‍ത്തി വഴിയുള്ള ഈ പാതക്കെതിരേ പാകിസ്താനില്‍ തന്നെ ചില അഭിപ്രായ വിത്യാസങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

Xpak

കാരണം മറ്റൊന്നുമല്ല, ചൈന സ്വന്തം കാര്യം മാത്രമാണ് നോക്കുന്നതെന്നാണ് പാകിസ്താനിലെ വ്യവസായികള്‍ പറയുന്നത്. പാകിസ്താന്റെ വളര്‍ച്ചയും സാധ്യമാകേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ അതിര്‍ത്തി വഴിയാണ് ഈ വിവാദ പാത കടന്നുപോകുന്നത്. കോടിക്കണക്കിന് ഡോളറാണ് മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ചൈന ചെലവിടുന്നത്. ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയാണ് ലക്ഷ്യമെന്ന് ചൈന പറയുമ്പോഴും ചൈനയുടെ വളര്‍ച്ച മാത്രമാണ് സാധ്യമാകുന്നതെന്ന് പാകിസ്താനി ബിസിനസുകാരനായ മുറാദ് ഷാ പറയുന്നു.

പുതിയ ചരക്കുപാത കൊണ്ട് പാകിസ്താന് വലിയ നേട്ടമുണ്ടാകില്ലെന്ന് വ്യവസായികള്‍ പറയുന്നു. ചൈനയിലെ സിന്‍ജിയാങിലുള്ള കഷ്ഗര്‍ നഗരത്തില്‍ നിന്നു തുടങ്ങി പാകിസ്താനിലൂടെ അറബി കടലില്‍ ചരക്ക് എത്തിക്കുന്ന പാതയാണ് ചൈന ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+