Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് കൂടുതൽ സമയം വേണമെന്ന് ഫ്രാൻസ്: കൂടുതൽ പേരെ പുറത്തെത്തിക്കണമന്ന്

അൽ ദഫ്ര: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമുറപ്പിച്ചതോടെ തങ്ങളുടെ പൌരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഓരോ ലോകരാജ്യങ്ങളും. ആഗസ്റ്റ് 31നകം അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ പൂർത്തിയാകുമെന്നാണ് യുഎസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ ആഗസ്റ്റ് 31ന് ശേഷവും ആളുകളെ ഒഴിപ്പിക്കുന്നത് തുടരേണ്ടി വരുമെന്നാണ് ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ യെസ് ലെ ഡ്രിയാൻ തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുള്ളത്. ഒരാഴ്ച മുമ്പ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ 1000 ലധികം അഫ്ഗാനികളെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാനുണ്ടെന്നാണ് ഫ്രാൻസ് ചൂണ്ടിക്കാണിക്കുന്നത്.

1

അമേരിക്ക നിശ്ചയിച്ച ഓഗസ്റ്റ് 31 ന് സമയപരിധിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇപ്പോൾ തുടരുന്ന ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ അധിക സമയം ആവശ്യമാണ്," ലെ ഡ്രിയാൻ യുഎഇയിലെ അൽ-ദഫ്ര എയർ ബേസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, അഫ്ഗാനിൽ നിന്ന് നിന്ന് ഒഴിപ്പിക്കപ്പെട്ട ആളുകൾക്കായി യുഎഇയിലാണ് ഫ്രാൻസ് ഒരു എയർ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്.
ആഗസ്റ്റ് 17 നും 22 നും ഇടയിൽ അഫ്ഗാനിസ്ഥാൻ വിട്ടെത്തിയ ഏതാണ്ട് 1200 പേർക്ക് ഫ്രാൻസ് അഭയം നൽകി, അതിൽ ഏകദേശം 100 ഫ്രഞ്ച് പൗരന്മാരും 1,000 ദുർബലരായ അഫ്ഗാൻകാരും കൂടാതെ ഡസൻ കണക്കിന് മറ്റ് രാജ്യക്കാരും ഉണ്ടായിരുന്നുവെന്നും ഫ്രഞ്ച് പ്രതിനിധി സംഘം വ്യക്തമാക്കി.

2

കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിപ്പെടുന്നതാണ് ഒഴിപ്പിക്കൽ നടപടികളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ലെ ഡ്രിയാൻ പറഞ്ഞു. "ഞങ്ങൾ ഇപ്പോഴും പ്രാദേശികമായി, അമേരിക്കയുമായും അഫ്ഗാനിലെ ഞങ്ങളുടെ പങ്കാളികളുമായും ഏകോപനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിന് വേണ്ടി പ്രവർത്തിച്ചിരുന്ന പൗരന്മാർക്കും അഫ്ഗാനിസ്ഥാനുകൾക്കും സംരക്ഷണം നൽകുന്നതിന് പാരീസിന് മുൻകൂട്ടി അംഗീകരിച്ച പദ്ധതിയുണ്ടെന്ന് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി പറഞ്ഞു.

3

കാബൂൾ പൂർണ്ണമായി തകരുന്നതിന് മുമ്പായി ഇവിടെ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നത് പൂർത്തിയാക്കണം. അതിനായി എയർലിഫ്റ്റിംഗ് നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
"കാബൂളിൽ നിന്ന് ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ പ്രാപ്തമാക്കുന്നതിന് വേണ്ടി ലെ ഡ്രിയാനും പാർലിയും നയതന്ത്രജ്ഞർ, സൈനിക ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി.

4


ഇപ്പോൾ അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന താക്കീതുമായി താലിബാൻ രംഗത്തെത്തിയിരുന്നു. യുഎസ് പൌരന്മാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഈ മാസം അവസാനം വരെ അഫ്ഗാനിസ്ഥാനിൽ തുടരുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ താക്കീത്.

5

താലിബാൻ അധികാരം സ്ഥാപിച്ചതോടെ ഇന്ത്യയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ പൌരന്മാരെ ഒഴിപ്പിക്കാൻ ആരംഭിച്ചിരുന്നു. സഖ്യസേന പിൻവാങ്ങാനുള്ള തിയ്യതി അടുക്കുന്നതോടെ വിമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നതിനാണ്. നിലവിൽ യുഎസ് സൈന്യത്തിനാണ് കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം. ഓഗസ്റ്റ് 14 മുതൽ, അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 25,100 പേരെ അമേരിക്കയും സഖ്യകക്ഷികളും വിമാനത്തിൽ ഒഴിപ്പിച്ചതായാണ് വൈറ്റ് ഹൗസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+