മലേഷ്യന്‍ വിമാനത്തിന്റെ 122 ഭാഗങ്ങള്‍ കണ്ടെത്തി
കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370ന്റേതെന്ന് കരുതുന്ന 122 ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചിതറകിടക്കുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍. പശ്ചിമ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 2557 കിലോമീറ്റര്‍ അകലെ, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി 400 സ്‌ക്വയര്‍ മീറ്റര്‍ ഏരിയയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഫ്രാന്‍സ് ആസ്ഥാനമായുള്ള എയര്‍ ബസ് ഡിഫന്‍സ് എടുത്തിട്ടുള്ള ഈ ചിത്രങ്ങളില്‍ ഒരു മീറ്റര്‍ മുതല്‍ 23 മീറ്റര്‍ വരെ വലിപ്പമുള്ള കഷ്ണങ്ങളുണ്ട്. ഇവയില്‍ പലതും തിളക്കമുള്ളവയായതിനാല്‍ ഇവ വിമാനത്തിന്റേത് തന്നെയാണെന്നാണ് കരുതുന്നത്. കാലവസ്ഥ മെച്ചപ്പെട്ടതോടെ ഓസ്‌ട്രേലിയ, യു എസ്, ന്യൂസീലാന്റ്, ചൈന, ദക്ഷിണ കൊറിയ എന്നിവയുടെ 12 വിമാനങ്ങള്‍ കഴിഞ്ഞ ദിവസം തിരച്ചിലിനായി ഇറങ്ങി.

വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടു പിടിക്കുന്നതിനുള്ള യു എസിന്റെ ഡിക്‌റും കടലിനടിയില്‍ നിന്ന് അത് വീണ്ടെടുക്കാനുള്ള ഡ്രോണും പെര്‍ത്തിലെത്തിച്ചിട്ടുണ്ട്. ഇത് ഓസ്‌ട്രോലിയന്‍ പടക്കപ്പലില്‍ ഘടിപ്പിച്ച് തിരച്ചില്‍ മേഖലയിലെത്തിക്കും. മുപ്പത് ദിവസം വരെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് ശക്തമായ സിഗ്നല്‍ ലഭിക്കും. ബാക്ടറിയുടെ ശക്തി കുറയുന്നതിനാല്‍ ക്രമേണ സിഗ്നലിനിന്റെയും ശക്തി കുറഞ്ഞ് അത് നിലയ്ക്കും. അതിനുള്ളില്‍ വിമാനം കണ്ടെത്തണമെന്നാണ്.
മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി പറന്നുയര്‍ന്ന എം എച്ച് 370 എന്ന വിമാനം കാണാതായത്. വിമാനം കാണാതായി 18 ദിവസം കഴിഞ്ഞിട്ടും ചില ഉപഗ്രഹചിത്രങ്ങള്‍ പകര്‍ത്തിയെന്നല്ലാതെ വിമാനം കണ്ടെത്തിയതായി സ്വിരീകരിച്ചിട്ടില്ല. കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പോകവെ വഴിതിരിച്ചു വിട്ടെന്നും പിന്നീട് കടലില്‍ തകര്‍ന്നുവീണെന്നുമാണ് നിഗമനം. ഇതും സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications