Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുരുകുമോ? മത്സരം മതി, സംഘര്‍ഷം വേണ്ട; ആദ്യ കൂടിക്കാഴ്ചയുമായി ഷീ ജിന്‍പിംഗും ബൈഡനും

ബാലി: ജി20 ഉച്ചകോടിക്കായി എത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡനും മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ജോ ബൈഡന്‍, ഷീ ജിന്‍പിംഗിനെ നേരില്‍ കാണുന്നു. ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ തമ്മില്‍ സൗഹാര്‍ദപരമായി മുന്നോട്ട് പോകുന്നതിനായുള്ള ശ്രമങ്ങള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ച് വരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യാനും സംഘര്‍ഷം ഒഴിവാക്കാനും കഴിയുമെന്ന് ജോ ബൈഡനും ഷി ജിന്‍പിംഗും പ്രത്യാശ പ്രകടിപ്പിച്ചു. തായ്വാന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി അധികം വൈകുന്നതിന് മുന്‍പാണ് നേതാക്കള്‍ തമ്മില്‍ കാണുന്നത് എന്നതും ശ്രദ്ധേയമാണ്.

1

വ്യത്യസ്താശയങ്ങള്‍ കൈകാര്യം ചെയ്യാനും മത്സരം സംഘര്‍ഷമാകുന്നത് തടയാനും കഴിയുമെന്ന് ലോകത്തെ കാണിക്കാന്‍ ബീജിംഗിനും വാഷിംഗ്ടണിനും കൂട്ടായ ഉത്തരവാദിത്തമുണ്ട് എന്ന് ജോ ബൈഡന്‍ പറഞ്ഞു. ചൈനയും അമേരിക്കയും ബന്ധം ശരിയായി കൈകാര്യം ചെയ്യുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത് എന്ന് ഷി ജിന്‍പിംഗും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം എങ്ങനെ ഒഴിവാക്കാമെന്ന് ബൈഡന്‍ ഉറ്റുനോക്കുന്നതായി യോഗത്തിന് മുമ്പ് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2

സമീപകാലത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നില്‍ക്കുന്ന ഏറ്റവും സെന്‍സിറ്റീവ് ആയ വിഷയം തായ്വാന്‍ ആണ്. തായ്വാന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ഭീഷണി ചൈന ശക്തമാക്കിയപ്പോള്‍ തായ്വാന് അമേരിക്കയും പിന്തുണ ശക്തമാക്കി. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഓഗസ്റ്റില്‍ തായ്‌പേയ് സന്ദര്‍ശിച്ചതിന് പിന്നാലെ അഭൂതപൂര്‍വമായ സൈനികാഭ്യാസങ്ങള്‍ നടത്തിയാണ് ചൈന പ്രതികരിച്ചത്.

3

അതിനിടെ ജി 20 കോടിക്കായി എത്തുന്നതിന് മുന്‍പ് കംബോഡിയയില്‍ നടന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിക്കിടെ ബൈഡന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് നേതാക്കളും സംയുക്തമായി തായ്വാന്‍ കടലിടുക്കില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ആഹ്വാനം ചെയ്തു.

4

അതേസമയം കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ മാത്രം വിദേശ സന്ദര്‍ശനമാണ് ഷി നടത്തുന്നത്. ഷീ ജിന്‍പിംഗ് നിരവധി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും എന്ന് അറിയിച്ചിട്ടുണ്ട്. 2017 ന് ശേഷം അദ്ദേഹം ഒരു ഓസ്ട്രേലിയന്‍ നേതാവുമായി ആദ്യത്തെ ഔപചാരിക സിറ്റിംഗ് നടത്തുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+