കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി

Google Oneindia Malayalam News

ദില്ലി: എട്ട് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. യാത്രാപാസുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി യൂറോപ്പ്യന്‍ യൂണിയന്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് കൊവിഷീല്‍ഡിന് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ അനുമതി നല്‍കിയത്.

1

യൂറോപ്പ്യന്‍ യൂണിയന്റെ യൂറോപ്പ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇതുവരെ നാല് വാക്‌സിനുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഫൈസര്‍, മോഡേണയുടെ കൊവിഡ് വാക്‌സിന്‍, ആസ്ട്രാസെനക്ക, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ജാന്‍സന്‍ എന്നിവയ്ക്കാണ് അംഗീകാരമുള്ളത്. ഈ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കുക. ഇവര്‍ക്ക് യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അനുമതിയും ഇതിലൂടെ ലഭിക്കുമായിരുന്നു.

അംഗീകാരം ലഭിക്കാതിരുന്നതിന്റെ പേരില്‍ ഇന്ത്യ യൂറോപ്പ്യന്‍ യൂണിയനുമായി കടുത്ത എതിര്‍പ്പിലായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായും ആസ്ട്രാസെനക്കയുമായും ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അംഗീകാരം ലഭിച്ചിട്ടില്ല. അതേസമയം ഈ വിഷയത്തില്‍ യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്ക് പ്രത്യേകം തീരുമാനമെടുക്കാമെന്ന് ഇയു തന്നെ പറഞ്ഞിരുന്നു. മറ്റ് വാക്‌സിനെടുത്തവര്‍ യാത്ര ചെയ്യാനുള്ള അനുമതി നല്‍കണമോ എന്നത് ഓരോ രാജ്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും ഇയു വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ഇവരുടെ കണ്ണീർ കാണാൻ ഇവിടെയാരുമില്ലേ!!! | Oneindia Malayalam

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

അതേസമയം യൂറോപ്പ്യന്‍ യൂണിയന്റെ നിയമപ്രകാരം കൊവിഷീല്‍ഡോ കൊവാക്‌സിനോ എടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇയുവിലെ രാജ്യങ്ങളില്‍ എത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. നിലവില്‍ ഈ എട്ട് രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതോടെ ഇവിടങ്ങളില്‍ ക്വാറന്റൈന്‍ ഉണ്ടാവില്ല. യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനത്തിനെതിരെ ഇന്ത്യയും രംഗത്ത് വന്നിരുന്നു. ഇയുവിന്റെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍ അംഗീകരിക്കില്ലെന്നും, ഇവിടങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലെത്തിയാല്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

English summary
germany, spain and 6 european union nations clear covishield amid travel pass row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X