കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:വിവാഹം മുടക്കികളായ അമ്മാവന്‍മാര്‍ക്കെതിരെ 30കാരി കോടതിയില്‍

  • By Meera Balan
Google Oneindia Malayalam News

സൗദി: സ്വത്ത് തട്ടിയെടുക്കുന്നിതിന് വേണ്ടി തന്റെ വിവാഹങ്ങള്‍ തുടര്‍ച്ചായി മുടക്കിയ അമ്മാവന്‍മാര്‍ക്കെതിരെ 30കാരിയായ യുവതി കോടതിയില്‍. വളരെ ചെറുപ്പത്തിലെ അച്ഛനമ്മമാര്‍ മരിച്ച യുവതിയ്ക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ട്. ഈ സ്വത്ത് കൈക്കലാക്കുന്നിതിന് വേണ്ടിയാണ് യുവതിയുടെ അമ്മാവന്‍മാര്‍ വിവാഹാലോചനകള്‍ മുടക്കിയത്. കൂട്ടത്തില്‍ ഒരു അമ്മാവന്റെ മകനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിയ്ക്കാനായിരുന്നു നീക്കം

അച്ഛനമ്മമാര്‍ നഷ്ടപ്പെതോടെ യുവതിയുടെ ഉത്തരവാദിത്തം അമ്മാവന്‍മാര്‍ ഏറ്റെടുത്തു. അമ്മാവന്റെ മകനെ വിവാഹം കഴിയ്ക്കാന്‍ അവരെ നിര്‍ബന്ധിയ്ക്കുകയും ചെയ്തു. എന്നാല്‍ യുവതി അതിന് തയ്യാറായില്ല. വരുന്ന വിവാഹാലോചനകളെല്ലാം രണ്ട് അമ്മാവന്‍മാരും ചേര്‍ന്ന് മുടക്കി കൊണ്ടേയിരുന്നു. ഇങ്ങനെ 30 വയസുവരെയാണ് യുവതിയ്ക്ക് അവിവാഹിതയായി ജീവിയ്‌ക്കേണ്ടി വന്നത്.

Wedding

ഇതിനിടില്‍ ഒരു യുവാവ് യുവതിയെ വിവാഹം കഴിയ്ക്കാനുള്ള താത്പര്യം അറിയിച്ചു. എന്നാല്‍ അമ്മാവന്‍മാര്‍ ഇതും മുടക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് യുവിത കോടതിയെ സമീപിച്ചത്. തനിയ്ക്ക് അമ്മാവന്‍മാരില്‍ നിന്ന് മോചനം വേണമെന്നായിരുന്നു ആവശ്യം. അന്വേഷണത്തില്‍ യുവതിയുടെ അവസ്ഥ ബോധ്യപ്പെട്ട കോടതി അമ്മാവന്‍മാരുടെ സംരക്ഷണം യുവതിയ്ക്ക് ആവശ്യമില്ലെന്ന് പറഞ്ഞു.

യുവതിയെ വിവാഹം കഴിയ്ക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ചെറുപ്പക്കാരന്റെ എല്ലാ വിവരങ്ങളും കോടതിയില്‍ ഹാജാരാക്കാനും പറഞ്ഞു. നല്ല ചെറുപ്പക്കാരനാണെന്ന് ഹാജരാക്കിയ തെളിവുകളില്‍ നിന്നും മനസിലാക്കിയതോടെ അയാളെ വിവാഹം കഴിച്ച് ജീവിയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. യുവതിയ്ക്ക് മറ്റ് സഹോദരങ്ങള്‍ ഇല്ല, മാത്രമല്ല വിവാഹത്തിന് അമ്മാവന്‍മാരുടെ സമ്മതം വേണ്ടെന്നും കോടതി പറഞ്ഞു.

English summary
Girl's uncles force her to marry cousin to take wealth.Saudi court gives justice to orphaned rich girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X