Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഗൾഫ് ഉൾപ്പെടെ 10 രാജ്യങ്ങളിൽ യുപിഐ ഇടപാട് നടത്താം

ദില്ലി; ഇനി മുതൽ പ്രവാസി ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യു പി ഐ) പേയ്മെന്റുകൾ നടത്താം. 10 രാജ്യങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ)യുടെ അനുമതി ലഭിച്ചിരിക്കുന്നത്. സിംഗപ്പൂർ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ളവർക്കാണ് സേവനം ലഭ്യമാകുക.

upi1-1638948207-1641737612.jpg -Pro

അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകളുള്ള എൻആർഇ/എൻആർഒ (നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ, നോൺ റസിഡന്റ് ഓർഡിനറി) പോലുള്ള അക്കൗണ്ടുകൾ ഉള്ളവർക്ക് ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യു പി ഐ സർവ്വീസുകൾ ഉപയോഗിക്കാനാകുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. പാട്ണർ ബാങ്കുകളോട് നിർദ്ദേശങ്ങൾ പാലിക്കാൻ ഏപ്രിൽ 30 വരെ സമയം അനുവദിച്ചതായും വകുപ്പ് വ്യക്തമാക്കി.

തീരുമാനം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും പ്രാദേശിക ബിസിനസുകൾക്കും വലിയ രീതിയിൽ സഹായം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. പണം അയക്കാൻ അന്താരാഷ്‌ട്ര സിം കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള എൻ ആർ ഇ,എൻ ആർ ഒ അക്കൗണ്ടുകൾ യു പി ഐയിലേക്ക് ലിങ്ക് ചെയ്താൽ ഇന്ത്യയിലുപയോഗിക്കുന്നത് പോലെ തന്നെർച്ചന്റ് പേയ്‌മെന്റിനും പിയർ-ടു-പിയർ പേയ്‌മെന്റുകൾക്കും ഇത് ഉപയോഗിക്കാനാകും.

റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം- യു പി ഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. 2,600 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകരാം നൽകിയത്. പദ്ധതിക്ക് കീഴിൽ റുപേ ഡെബിറ്റ് കാര്‍ഡ്, യു പി ഐ ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആര്‍ജ്ജിത ബാങ്കുകള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 2022 ഡിസംബറില്‍ 12.82 ലക്ഷം കോടി രൂപ മൂല്യമുള്ള 782.9 കോടി ഡിജിറ്റല്‍ ഇടപാടുകളുടെ റെക്കോര്‍ഡ് യു പി ഐ കൈവരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+