കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് യുഎഇ; ഇസ്രായേലുമായി ചേര്‍ന്ന് അവര്‍ ചെയ്തത്, രഹസ്യങ്ങള്‍ പുറത്ത്

യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇമെയിലുകള്‍ ചോര്‍ന്നതോടെയാണ് യുഎഇ നടത്തിയ കളികള്‍ പുറത്തുവന്നത്.

  • By Ashif
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് മേഖലയില്‍ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ യുഎഇയ്ക്ക് മുഖ്യ പങ്കുണ്ടെന്ന് വിവരം. ഇസ്രായേല്‍ ബന്ധമുള്ള സംഘങ്ങളുമായി യുഎഇ നടത്തിയ നീക്കങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്. പിന്നീട് ഒരു സുപ്രഭാതത്തില്‍ എല്ലാം മാറിമറിയുകായയിരുന്നു.

യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇമെയിലുകള്‍ ചോര്‍ന്നതോടെയാണ് യുഎഇ നടത്തിയ കളികള്‍ പുറത്തുവന്നത്. ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നിവര്‍ക്കെതിരേ അമേരിക്ക കേന്ദ്രമായി യുഎഇയും ഇസ്രായേലും നടത്തുന്ന നീക്കങ്ങളായിരുന്നു ചോര്‍ന്നത്. തുടര്‍ന്നാണ് ഖത്തറിനെതിരേ നടപടികള്‍ വേഗത്തിലാക്കാന്‍ സൗദിയും ബഹ്‌റൈനും യുഎഇയും തീരുമാനിച്ചത്.

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

ഇമെയില്‍ ചോര്‍ത്തി

ഇമെയില്‍ ചോര്‍ത്തി

ഇമെയില്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു ഹാക്കര്‍മാര്‍. ഇന്റര്‍സെപ്റ്റ്, ഹഫ്‌പോസ്റ്റ്, ദ ഡെയ്‌ലി ബീസ്റ്റ് തുടങ്ങി നിരവധി മാധ്യമങ്ങള്‍ക്ക് ഇമെയിലുകള്‍ ലഭിച്ചു. രഹസ്യങ്ങളുടെ കലവറയാണിതെന്നായിരുന്നു ഹാക്കറുടെ കമന്റ്.

സംഭവം ശരിതന്നെ

സംഭവം ശരിതന്നെ

വാഷിങ്ടണില്‍ യുഎഇ അംബാസഡര്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇമെയില്‍ തന്നെയാണ് ചോര്‍ന്നതെന്ന് ദി ഇന്റര്‍സെപ്റ്റ് സ്ഥിരീകരിച്ചു. മറ്റു മാധ്യമങ്ങളും സമാനമായ അഭിപ്രായം മുന്നോട്ട് വച്ചു. ഇമെയിലുകള്‍ ആധികാരികമാണെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞെട്ടിക്കുന്ന വിവരങ്ങള്‍

ഞെട്ടിക്കുന്ന വിവരങ്ങള്‍

ഉതൈബയുടെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ട കാര്യം യുഎഇയും അറിയിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഇമെയിലില്‍. ആഡംബര ജീവിതം നയിക്കുന്ന ഉതൈബയുടെ നീക്കങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. അനുകൂലമായ വാര്‍ത്തകള്‍ വരാന്‍ ഇയാള്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു.

ചോര്‍ത്തിയത് ഇവര്‍

ചോര്‍ത്തിയത് ഇവര്‍

റഷ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഉതൈബയുടെ നീക്കങ്ങള്‍ ചോര്‍ത്തിയത്. നേരത്തെ ഇവര്‍ ഡെമോക്രാറ്റിക് ഇമെയില്‍ എന്ന പേരില്‍ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. ഇപ്പോഴത്തെ ചോര്‍ത്തലിന് അവര്‍ ഇട്ടിരിക്കുന്ന പേര് ഗ്ലോബല്‍ ലീക്ക്‌സ് എന്നാണ്.

റഷ്യക്കുള്ള അതൃപ്തി

റഷ്യക്കുള്ള അതൃപ്തി

ഉതൈബയുടെ ഇമെയില്‍ ഹാക്ക് ചെയ്തവര്‍ക്ക് റഷ്യയുമായി ബന്ധമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. അറബ് രാജ്യങ്ങളും അമേരിക്കയും ബന്ധം ശക്തമാകുന്നതില്‍ റഷ്യക്കുള്ള അതൃപ്തിയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഗള്‍ഫ് പിടിക്കാനുള്ള അമേരിക്കയുടെയും റഷ്യയുടെയും ശ്രമങ്ങളാണ് ഇമെയില്‍ പുറത്തുവരാന്‍ കാരണം.

ഇസ്രായേല്‍ സംഘം

ഇസ്രായേല്‍ സംഘം

യുഎഇയും അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല സംഘമായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസും (എഫ്ഡിഡി) ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളായിരുന്നു ഇമെയിലില്‍. ഈ നീക്കം വളരെ വിചിത്രമാണ്. ഇസ്രായേലിനെ യുഎഇ ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, പാലസ്തീനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് എന്നും എതിരാണുതാനും.

യുഎഇയും ഇസ്രായേലും ഒരുമിച്ചു

യുഎഇയും ഇസ്രായേലും ഒരുമിച്ചു

എങ്കിലും ഇറാനെതിരേ യുഎഇയും ഇസ്രായേലും ഒരുമിച്ചെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനുമായും യുഎഇ, സൗദി എന്നീ രാജ്യങ്ങളുമായും ബിസിനസ് പങ്കാളിത്തമുള്ള വിദേശ കമ്പനികളുടെ പട്ടിക എഫ്ഡിഡി തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടത്തിനും ഉതൈബയ്ക്കും മെയില്‍ ചെയ്തു. ഇതും പുറത്തായിട്ടുണ്ട്.

കൂടുതല്‍ വ്യാപാരം

കൂടുതല്‍ വ്യാപാരം

ഇത്തരം കമ്പനികളുമായി സൗദിയും യുഎഇയും കൂടുതല്‍ വ്യാപാരം നടത്താനാണ് എഫ്ഡിഡി നിര്‍ദേശിക്കുന്നത്. ബന്ധം ശക്തമായ ശേഷം ഇറാനില്‍ നിക്ഷേപം നടത്തരുതെന്ന് സമ്മര്‍ദ്ദം ചെലുത്താനും പറയുന്നു. ഇങ്ങനെ ഇറാനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ദീര്‍ഘകാല പദ്ധതിയായിരുന്നു ഇമെയിലില്‍.

അറബ് ഇസ്രായേല്‍ ബന്ധം

അറബ് ഇസ്രായേല്‍ ബന്ധം

അറബ് ലോകം അകറ്റി നിര്‍ത്തിയിരുന്ന ഇസ്രായേലുമായി അടുത്ത കാലത്ത് നല്ല ബന്ധം വളരുന്നുണ്ട് ഇരുവിഭാഗവും. കാരണം ഇറാനാണ്. ഇറാനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും ഒന്നായത്. ഈ ബന്ധം തന്നെയാണ് ഇസ്രായേലും ഈജിപ്തും തമ്മിലും.

ഉതൈബയും എഫ്ഡിഡിയും

ഉതൈബയും എഫ്ഡിഡിയും

ഏപ്രിലില്‍ ഉതൈബയും എഫ്ഡിഡിയും കൈമാറിയ ഇമെയിലില്‍ ഹമാസിന്റെ യോഗം യുഎഇയില്‍ നടന്നതുമായി ബന്ധപ്പെട്ടാണ്. കൂടാതെ ഖത്തറിലെ അമേരിക്കന്‍ സൈനിക താവളവുമായി ബന്ധപ്പെട്ടും. അതിനുപുറമെ ഈജിപ്തില്‍ ഇസ്രായേലിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നതിനും ഉതൈബ നീക്കം നടത്തിയിരുന്നു.

യുഎഇ ഖത്തറിനും കുവൈത്തിനുമെതിരേ

യുഎഇ ഖത്തറിനും കുവൈത്തിനുമെതിരേ

തുടര്‍ന്നാണ് ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്ന ഖത്തര്‍ ഭരണകൂടത്തിനെതിരേയും നീക്കങ്ങള്‍ ആരംഭിച്ചത്. കൂടെ ഉതൈബ കുവൈത്തിനെതിരേ നടത്തിയ നീക്കങ്ങളും പുറത്തായി. അമേരിക്കന്‍ ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യം കൂടി ഉതൈബയ്ക്കുണ്ടായിരുന്നു. ഉതൈബയുടെ ഇമെയിലുകള്‍ പുറത്തായ പശ്ചാത്തലത്തിലാണ് കുവൈത്ത് ഖത്തറിനെതിരേ നടപടി സ്വീകരിക്കാത്തത് എന്നതും ശ്രദ്ധേയമാകുന്നത്.

ഖത്തറും കുവൈത്തും ഒരു ഭാഗത്ത്

ഖത്തറും കുവൈത്തും ഒരു ഭാഗത്ത്

ജിസിസി അംഗമാണെങ്കിലും മുമ്പും ഒമാന്‍ കാര്യമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താറില്ല. എന്നാല്‍ ഖത്തറും കുവൈത്തും ഒരു ഭാഗത്തും സൗദിയും യുഎഇയും ബഹ്‌റൈനും മറുഭാഗത്തും നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. അത് വരും നാളുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൂടതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

ഒടുവിലെ സംഭവം ഇതാണ്

ഒടുവിലെ സംഭവം ഇതാണ്

ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണമായ ഏറ്റവും ഒടുവിലെ സംഭവം ഇതാണ്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ ഇറാന്‍, പാലസ്തീനിലെ ഹമാസ്, ലബ്‌നാനിലെ ഹിസ്ബുല്ല എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്ത വന്നു. ഷിയാക്കളായ ഇറാനെയും ഹിസ്ബുല്ലയും അറബ് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം എതിര്‍ക്കുന്നവരാണ്.

ഖത്തറിന്റെ വിശദീകരണം

ഖത്തറിന്റെ വിശദീകരണം

എന്നാല്‍ ഈ സംഭവത്തില്‍ വാര്‍ത്താ ഏജന്‍സിക്ക് ബന്ധമില്ലെന്നും വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണമാണ് സംഭവിച്ചതെന്നുമായിരുന്നു ഖത്തറിന്റെ വിശദീകരണം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹാമിദ് അല്‍ഥാനി പറയുന്നു എന്ന രീതിയില്‍ വ്യാജ വാര്‍ത്തയാണ് വന്നതെന്നും അവര്‍ വിശദീകിച്ചു.

ഖത്തറിനെ അവഗണിച്ചു

ഖത്തറിനെ അവഗണിച്ചു

എന്നാല്‍ പ്രമുഖ അറബ് മാധ്യമങ്ങള്‍ ആദ്യ സംഭവം കൊടുത്തെങ്കിലും ഖത്തറിന്റെ വിശദീകരണം നല്‍കിയില്ല. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ ന്യൂസ് അറബ്ബിയ്യയും അല്‍ അറബിയ്യയുമെല്ലാം ഖത്തറിനെതിരായ വാര്‍ത്തകളാണ് നല്‍കിയത്. അമേരിക്കന്‍ വിദേശ നയത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ വന്നിരുന്നു.

English summary
The hotmail account belongs to the UAE’s ambassador to the United States, Yousef Al-Otaiba, and The Intercept can confirm it is the one he used for most Washington business. HuffPost confirmed at least one of the emails as authentic and the UAE has confirmed that Otaiba’s account was indeed hacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X