സെയ്ഫ് അലി ഖാന്റെ ഫാന്റം റിലീസ് ചെയ്യരുതെന്ന് എന്താണെന്നോ?
ലാഹോര്‍:ബോളിവുഡ് സിനിമ 'ഫാന്റം' പാകിസ്താനില്‍ റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യതുല്‍ അദ്വനേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഹാഫിസ് സഈദ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയാണ് ഫാന്റം നിര്‍മിച്ചിരിക്കുന്നത്. സിനിമ 26/11 ശേഷമുള്ള ആക്രമണങ്ങളുടെയും ആഗോളഭീകരവാദത്തിന്റെയും മറവില്‍ രാജ്യത്തിനെതിരെ പ്രചാരണം നടത്തുന്നു ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

ജംഇയ്യതുല്‍ ദഅ്വക്കും പാകിസ്താനുമെതിരെയാണ് സിനിമ എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സെയ്ഫ് അലി ഖാന്റെ ചിത്രം ആഗസ്റ്റ് 28നാണ് പാകിസ്താനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ലാഹോര്‍ ഹൈകോടതിയില്‍ അഡ്വക്കറ്റ് എ.കെ. ദോഗര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. 2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു .ഹര്‍ജിയില്‍ ലാഹോര്‍ ഹൈകോടതി ആഗസ്റ്റ് 10ന് വാദം കേള്‍ക്കും.












Click it and Unblock the Notifications