കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ കുടുക്കി തീവ്രവാദി നേതാവ്; നല്‍കേണ്ടത് 10 കോടി, കാരണം അറിയണോ?

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഒരു കേസ്. അതും ലോകം അറിയപ്പെട്ട തീവ്രവാദി നേതാവിന്റെ വക. മാനനഷ്ടം വരുത്തിയെന്നാണ് തീവ്രവാദി നേതാവ് ഹാഫിസ് സഈദിന്റെ ആരോപണം. പത്ത് കോടി നല്‍കണമെന്നു വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖാജ മുഹമ്മദ് ആസിഫിനെതിരേയാണ് വക്കീല്‍ നോട്ടീസ്. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന വ്യക്തി കൂടിയാണ് സഈദ്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ കാരണമാണ് ഏറെ രസകരം.

അമേരിക്കക്ക് പ്രിയപ്പെട്ടവന്‍

അമേരിക്കക്ക് പ്രിയപ്പെട്ടവന്‍

ഇസ്ലാമിക വിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന തന്നെ അമേരിക്കക്ക് പ്രിയപ്പെട്ടവന്‍ എന്ന് വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചുവെന്നും അത് തനിക്ക് മാനനഷ്ടമുണ്ടാക്കിയെന്നുമാണ് ഹര്‍ജിയിലെ രോപണം.

പരിഹാരമായി 10 കോടി രൂപ

പരിഹാരമായി 10 കോടി രൂപ

കനത്ത മാനക്കേടുണ്ടാക്കുന്നതാണ് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം. പരിഹാരമായി 10 കോടി രൂപ വേണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അല്ലെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

തന്റെ പേരിന് കളങ്കമുണ്ടാക്കി

തന്റെ പേരിന് കളങ്കമുണ്ടാക്കി

അഭിഭാഷകനായ എകെ ദോഗര്‍ മുഖേനയാണ് വിദേശകാര്യമന്ത്രിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ലോകത്ത് തന്റെ പേരിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് വിദേശകാര്യ മന്ത്രി ചെയ്തത്. തങ്ങള്‍ ഒരിക്കല്‍ പോലും വൈറ്റ് ഹൗസില്‍ പോയിട്ടില്ലെന്നും സഈദ് വക്കീല്‍ നോട്ടീസില്‍ വിശദീകരിക്കുന്നു.

മന്ത്രി പറഞ്ഞത് ഇങ്ങനെ

മന്ത്രി പറഞ്ഞത് ഇങ്ങനെ

കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ ഏഷ്യ സൊസൈറ്റി ഫോറത്തില്‍ പങ്കെടുക്കുമ്പോഴാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി സഈദിനെ വിമര്‍ശിച്ച് പരാമര്‍ശം നടത്തിയത്. സഈദ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ പാകിസ്താന് ബാധ്യതയാണെന്നും ഒരുകാലത്ത് അമേരിക്കക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു ഇവരെന്നുമാണ് മന്ത്രി പറഞ്ഞത്. മുമ്പ് വൈറ്റ് ഹൗസിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇത്തരം തീവ്രവാദികളെന്നും മന്ത്രി പ്രസംഗിച്ചു.

English summary
Hafiz Saeed Slaps Defamation Notice to Pak Foreign Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X