Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് യുദ്ധങ്ങളാണ് നടക്കുന്നത്... അന്താരാഷ്ട്ര ലോകം നടത്തുന്നത് രാഷ്ട്രീയ യുദ്ധമെന്ന് റൂഹാനി!!

തെഹറാന്‍: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്ന രാജ്യമാണ് ഇറാന്‍. നടപടികളൊന്നും സുതാര്യമല്ലെന്നാണ് വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങളെ ഇറാന്‍ പ്രസിഡന്റ ഹസന്‍ റൂഹാനി തള്ളി. ഇത് രാഷ്ട്രീയ കളിക്കുള്ള സമയമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരേസമയം കൊറോണയെയും അമേരിക്കയുടെ ഉപരോധം കൊണ്ട് തകര്‍ന്ന സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കേണ്ട അവസ്ഥയിലാണ് ഇറാനുള്ളതെന്ന് റൂഹാനി പറഞ്ഞു. പോരാട്ടം രണ്ട് യുദ്ധങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മാത്രം ഇറാനില്‍ 123 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതുവരെ കൊറോണ ബാധിച്ച് 2640 പേരാണ് മരിച്ചത്.

1

യുഎസ് കൊറോണാ കാലത്തും ഇറാനെതിരെയുള്ള ഉപരോധം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉപരോധം പിന്‍വലിക്കാന്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനോട് ഇക്കാര്യത്തില്‍ ഇടപെടാനും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 38309 പേര്‍ക്ക് ഇതുവരെ കൊറോണ ഇറാനില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇറാനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ യുദ്ധമാണെന്ന് റൂഹാനി പറഞ്ഞു. സമ്പദ് ഘടനയെ ഈ സമയത്ത് രക്ഷിക്കേണ്ടതുണ്ട്. വൈറസിനെയും സാമ്പത്തിക പ്രതിസന്ധിയെയും ഒരുപോലെ തനിക്ക് നേരിടേണ്ടതുണ്ടെന്നും റൂഹാനി പറഞ്ഞു. അതേസമയം ലോകരാഷ്ട്രങ്ങള്‍ കൊറോണയെ നിയന്ത്രിക്കുന്നതില്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.

രാജ്യത്ത് കൂട്ടമായ ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതു കൂടി നമ്മള്‍ കാണേണ്ടതുണ്ട്. ഇറാന്റെ സമ്പദ് വ്യവസ്ഥയെ അത് കാര്യമായി ബാധിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ റൂഹാനി പറഞ്ഞു. ആരോഗ്യ സംരക്ഷണം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതേസമയം തന്നെ നിര്‍മാണവും ഉല്‍പ്പാദനവും സാമൂഹിക സുരക്ഷയും ഈ സര്‍ക്കാരിന് പ്രാധാന്യമേറിയതാണ്. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ച്, ഒരു അന്തിമ തീരുമാനമെടുക്കണമെന്നും റൂഹാനി യോഗത്തില്‍ പറഞ്ഞു. ഇത് അനുയായികളെ കൂട്ടേണ്ട സമയമല്ല. ഇത് രാഷ്ട്രീയ യുദ്ധത്തിനുള്ള സമയമല്ലെന്നും റൂഹാനി പറഞ്ഞു. ഇതുവരെ ഉപരോധം പിന്‍വലിക്കുന്ന കാര്യങ്ങളൊന്നും ട്രംപ് പ്രഖ്യാപിച്ചിട്ടില്ല.

ഇറാന്‍ നേരത്തെ തന്നെ ഉപരോധം നീക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഞ്ച് ബില്യണ്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് വായ്പയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇറാന്‍ കൊറോണ വ്യാപനത്തെ തടയാന്‍ അത്യാവശ്യമല്ലാത്ത കച്ചവടങ്ങളെല്ലാം പൂട്ടിയിരിക്കുകയാണ്. ആഭ്യന്തര യാത്രകളും റദ്ദാക്കി. അതേസമയം ഇറാനില്‍ പുതിയ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇത് നീട്ടാനും സാധ്യതയുണ്ട്. നേരത്തെ ഏപ്രിലോടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും റൂഹാനി പറഞ്ഞിരുന്നു. എന്നാല്‍ അതിനി ഉണ്ടാവില്ല. ഇറാനിലെ സ്‌കൂളുകളൊന്നും അടുത്ത് തന്നെ തുറക്കാനും സാധ്യതയില്ല. ചില മേഖലകളില്‍ വൈറസ് വ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റൂഹാനി പറഞ്ഞു. കൊറോണയ്ക്ക് മരുന്ന് കണ്ടെത്തുന്നത് വരെ കൂടുതല്‍ ജാഗ്രത വേണമെന്ന് റൂഹാനി നിര്‍ദേശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+