Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഞ്ഞു വീഴ്ചയിൽ പാക്കിസ്ഥാനിൽ 21 മരണം; വാഹനങ്ങളിൽ കുടുങ്ങിയത് നിരവധി വിനോദ സഞ്ചാരികൾ

കനത്ത മഞ്ഞു വീഴ്ചയിൽ പാക്കിസ്ഥാനിൽ 21 മരണം; വാഹനങ്ങളിൽ കുടുങ്ങിയത് നിരവധി വിനോദ സഞ്ചാരികൾ

ഇസ്‌ലാമാബാദ്: വടക്കൻ പാക്കിസ്ഥാനിൽ കനത്ത മഞ്ഞു വീഴ്ചയിൽ വാഹനങ്ങളിൽ കുടുങ്ങി 21 പേർ മരിച്ചു. മലയോര പട്ടണമായ മുറെയിലെ കനത്ത മഞ്ഞു വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്. ഈ പട്ടണത്തിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്നു. ഇവിടെ ഉണ്ടായ മഞ്ഞ് വീഴ്ചയെ തുടർന്ന് ഇവരുടെ വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങി പോയിരുന്നു എന്ന് മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചിരുന്നു

പ്രാദേശിക എമർജൻസി സർവീസ് റെസ്‌ക്യൂ 1122 പ്രകാരം മരിച്ചവരിൽ ഒരു പോലീസുകാരനും ഭാര്യയും അവരുടെ ആറ് കുട്ടികളും മറ്റൊരു അഞ്ചംഗ കുടുംബവും ഉൾപ്പെടുന്നതായി പറയുന്നു. റോഡുകൾ വൃത്തിയാക്കാനും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനും ഉള്ള ശ്രമത്തിലാണ് സൈന്യം. സംഭവത്തെ തുടർന്ന് പാകിസ്താൻ ഗവണ്മെന്റ് രക്ഷാപ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തെയും മറ്റ് സിവിൽ സായുധ സേന ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

pak

തലസ്ഥാനമായ ഇസ്‌ലാമാബാദിന്റെ വടക്ക് ഭാഗത്തേക്കുള്ള യാത്രക്കാരുടെ എണ്ണമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. പട്ടണത്തിൽ അടുത്ത ദിവസങ്ങളിൽ 100,000-ത്തിലധികം കാറുകൾ എത്തിയിരുന്നു. മഞ്ഞ് ആസ്വദിക്കുന്ന ആളുകളുടെ ചിത്രങ്ങൾ കൊണ്ട് പാകിസ്ഥാനിലെ സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു.

എന്നാൽ വെള്ളിയാഴ്ചയോടെ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച, കനത്ത മഞ്ഞുവീഴ്ചയും വാഹനങ്ങളുടെ വർദ്ധനവുമാണ് പ്രദേശത്തെ ദുരന്ത മേഖലയായി പ്രഖ്യാപിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും വീഡിയോകളും കാറുകൾ കുടുങ്ങിയതും മേൽക്കൂരയിൽ മഞ്ഞ് കുമിഞ്ഞു കൂടുന്നതും കാണിക്കുന്നു. ആയിരകണക്കിന് വിനോദ സഞ്ചരികൾ മലയോര പട്ടണമായ മുറെയിൽ എത്തിയ ശേഷമാണ് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായത്. ഇതിനെ തുടർന്ന് ഇവിടേക്കുള്ള വഴികൾ എല്ലാം തന്നെ തടസപ്പെടുകയും ചെയ്തിരുന്നു.

10 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചതായി അടിയന്തര സേവനങ്ങൾ അറിയിച്ചു. ആറ് പേരെങ്കിലും തങ്ങളുടെ കാറിൽ മരവിച്ച് മരിച്ചതായി പോലീസ് പറഞ്ഞു. പുക ശ്വസിച്ചതിന് ശേഷമുള്ള ശ്വാസം മുട്ടലാണ് മറ്റുള്ള മരണത്തിന് കാരണമായി പറയുന്നത്. പാക്കിസ്ഥാൻ പഞ്ചാബ് സർക്കാർ മുറൈ പ്രദേശം പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

"ആളുകൾ ഭയാനകമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു," കനത്ത മഞ്ഞ് വീഴുന്നു. പട്ടണത്തിൽ കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരിയായ ഉസ്മാൻ അബ്ബാസി ഫോണിലൂടെ എ എഫ്‌ പി വാർത്താ ഏജൻസിയോട് പറഞ്ഞു. "ഇത് വിനോദ സഞ്ചാരികൾ മാത്രമല്ല, പ്രദേശ വാസികളും കടുത്ത പ്രശ്‌നങ്ങൾ നേരിടുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്യാസിന്റെയും വെള്ളത്തിന്റെയും ക്ഷാമം ഉണ്ടെന്ന് പറഞ്ഞു.

കുടുങ്ങി കിടക്കുന്നവർക്ക് നാട്ടുകാർ പുതപ്പുകളും ഭക്ഷണവും നൽകിയിട്ടുണ്ട്. അതേസമയം സമുദ്ര നിരപ്പിൽ നിന്ന് 2,300 മീറ്റർ (7,500 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നവർക്ക് സർക്കാർ, സ്കൂൾ കെട്ടിടങ്ങളിൽ അഭയം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിനോദ സഞ്ചാരികളുടെ ദാരുണമായ മരണങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തി. മഞ്ഞു വീഴ്ചയും കാലാവസ്ഥ പരിശോധിക്കാതെയുള്ള ആളുകളുടെ തിരക്കും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് അന്വേഷണത്തിനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്," ഖാൻ ട്വീറ്റിൽ പറഞ്ഞു.

അതേ സമയം, രക്ഷാപ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തിന്റെ അഞ്ച് പ്ലാറ്റൂണുകളെയും റേഞ്ചേഴ്‌സ്, ഫ്രോണ്ടിയർ കോർപ്‌സ് എന്നിവയെയും അടിയന്തര അടിസ്ഥാനത്തിൽ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. ഇസ്ലാമാബാദിൽ നിന്ന് മുറേയിലേക്കുള്ള റോഡ് അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഇസ്ലാമാബാദിലെയും റാവൽ പിണ്ടിയിലെയും കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികെയാണെന്നും അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 2 ലക്ഷത്തിലേക്ക്, കൂടുതല്‍ നിയന്ത്രണങ്ങള്‍ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+