സുഹൃത്തുക്കള്‍ക്കൊപ്പം ലോട്ടറി എടുത്തു; കോടികള്‍ അടിച്ചു, ഒന്താരിയോക്കാരന് ഒരു രൂപ പോലുമില്ല
ടൊറന്റോ: ലോട്ടറിയടിക്കുക എന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. നമ്മള്‍ പലതവണ ശ്രമിച്ചാലും തേടിവരാത്ത ഭാഗ്യങ്ങളിലൊന്നായിരിക്കും അത്. പക്ഷേ ലോട്ടറിയടിച്ചാല്‍ കുഴപ്പങ്ങള്‍ എന്തെങ്കിലും സംഭവിക്കുമോ? വിചാരിക്കാത്ത പലതും സംഭവിക്കാം എന്നതാണ് സത്യം.
കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ഒരാള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഇയാള്‍ക്ക് ലോട്ടറി അടിച്ചതിനെ തുടര്‍ന്നുണ്ടായ കേസ് കോടതിയിലെത്തിയിരുന്നു. എന്നാല്‍ അതില്‍ എന്തെങ്കിലും പരിഹാരമുണ്ടാവാന്‍ പത്ത് വര്‍ഷത്തിലേറെ സമയമാണ് വേണ്ടി വന്നത്. സുഹൃത്തുക്കളുമായിട്ടായിരുന്നു ഇയാളുടെ കേസും പ്രശ്‌നങ്ങളും എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്നത്.

ഒന്താരിയോക്കാരന്റെ മഹാഭാഗ്യം
ഒന്താരിയോയില്‍ നിന്നുള്ള 54കാരനായ ക്രിസ്റ്റഫര്‍ ബേറ്റ്‌സിനാണ് പൂള്‍ ലോട്ടറിയില്‍ സമ്മാനമടിച്ചത്. 50 മില്യണാണ് സമ്മാനമടിച്ചത്. 414 കോടി രൂപ വരുമിത്. എന്നാല്‍ ഒറ്റ രൂപ പോലും ഇയാള്‍ക്ക് ഇതില്‍ നിന്ന് ലഭിച്ചില്ല. കാരണം പൂള്‍ ലോട്ടറിയില്‍ 24 സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാള്‍ക്ക് പണം നല്‍കില്ലെന്ന് പറയുകയായിരുന്നു.
ഇയാള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ സമയത്താണ് ഈ ലോട്ടറിയില്‍ സമ്മാനമടിച്ചത്. ആ സമയത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് സമ്മാനം വാങ്ങുകയും ചെയ്തു. ക്രിസ്റ്റഫര്‍ ആകെ തകര്‍ന്നു പോയ നിമിഷമായിരുന്നു അത്.
സ്ഥിരമായി ലോട്ടറി എടുക്കുന്നയാള്‍
ബോംബാര്‍ഡിയര്‍ പ്ലാന്റ് എംപ്ലോയി ലോട്ടറി പൂളില്‍ സ്ഥിരം പണം മുടക്കുന്നയാളാണ് താന്‍ എന്നും ക്രിസ്റ്റഫര്‍ പറയുന്നു. താനാണ് ഈ പൂള്‍ ലോട്ടറി ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും രസകരം 2011ലാണ് ഈ ലോട്ടറി ഈ ഗ്രൂപ്പിന് അടിച്ചത്. 1.9 മില്യണ്‍ ഓരോ ആളുകള്‍ക്കും ലഭിക്കുകയും ചെയ്തു.
എന്നാല്‍ ക്രിസ്റ്റഫറിനെ സുഹൃത്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇയാളുടെ നിരാശ പിന്നീട് വാശിയായി മാറുകയായിരുന്നു. 24 സഹപ്രവര്‍ത്തകര്‍ക്കെതിരെയും ഇയാള്‍ കേസ് കൊടുക്കുകയായിരുന്നു. ഈ കേസാണ് പത്തിലേറെ വര്‍ഷം നീണ്ടത്.
പണമില്ലെങ്കില്‍ സമ്മാനം കിട്ടില്ല
പണം അടയ്ക്കുന്നവരെ മാത്രമേ ലോട്ടറി പൂളില്‍ ഉള്‍പ്പെടുത്തുകയുള്ളൂ എന്ന് ക്രിസ്റ്റഫറിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ക്രിസ്റ്റഫറിന് ഇതില്‍ നിന്ന് ഒരു രൂപയ്ക്ക് പോലും അര്‍ഹതയില്ല. കാരണം പണം മുടക്കുകയോ, അതിലെ ഗെയിം കളിക്കാനോ അദ്ദേഹം വരാറില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ക്രിസ്റ്റഫറിനൊപ്പം മറ്റൊരാള്‍ കൂടി ഇതില്‍ അര്‍ഹതയുണ്ടെന്ന് കാണിച്ച് കോടതിയിലെത്തിയിരുന്നു.കോടതി ഇവരുടെ പരാതി തള്ളി.പക്ഷേ അന്തിമ വാദം കേള്‍ക്കാമെന്ന് പറഞ്ഞ് കേസ് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് വാദം പിന്നെ തുടര്‍ന്നത്. കോടതി ഇവരുടെ ഓഹരി മാറ്റി വെക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസിലൊരു ഒത്തുതീര്‍പ്പ് സംഭവിക്കുകയായിരുന്നു.
കേസിന് ഒടുവില്‍ അവസാനം
എന്തുകൊണ്ട് ക്രിസ്റ്റഫറിനെ നറുക്കെടുപ്പില്‍ ഒപ്പം കൂട്ടിയില്ലെന്നും, പണം നല്‍കാതിരുന്നതെന്നും കോടതി ചോദിച്ചു. മറ്റൊരാള്‍ ഈ ലോട്ടറിയില്‍ വന്നത് കൊണ്ട് അയാള്‍ക്ക് അര്‍ഹതപ്പെട്ടതാണ് പണമെന്ന് സഹപ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചു. കാരണം പണമൊന്നും ക്രിസ്റ്റഫര്‍ നല്‍കാത്തത് കൊണ്ട് അദ്ദേഹത്തെ ചേര്‍ത്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ ഒരു വര്‍ഷത്തോളം പൂള്‍ ലോട്ടറിയില്‍ പണമടച്ചിട്ടുണ്ട് ക്രിസ്റ്റഫര്‍. ഒരാഴ്ച്ച അയാള്‍ സ്ഥലത്തില്ലാത്തത് കൊണ്ട് പണം നല്‍കാന്‍ സാധിച്ചില്ല. അതുകൊണ്ട് പണം നിഷേധിക്കുന്നത് തെറ്റാണെന്ന് ക്രിസ്റ്റഫറിന്റെ അഭിഭാഷകന്‍ പറഞ്ഞു. പത്ത് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഈ കേസ് പറഞ്ഞുതീര്‍ക്കുകയായിരുന്നു. ക്രിസ്റ്റഫറിന് പണം ലഭിക്കുകയും ചെയ്തു.












Click it and Unblock the Notifications