Get Updates
Get notified of breaking news, exclusive insights, and must-see stories!

പേജറുകള്‍ പൊട്ടിത്തെറിച്ചു, ഹിസ്ബുല്ല എംപിയുടെ മകന്‍ അടക്കം 8 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് വന്‍ അപകടം. എട്ട് പേരാണ് അപകടത്തില്‍ കൊലപ്പെട്ടിരിക്കുന്നത്. 2750ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ല എംപിയുടെ മകനുമുണ്ട്. പുതുതായി ലഭിച്ച പേജറുകളാണ് പൊട്ടിത്തെറിച്ചത്.

പേജറുകള്‍ ഹിസ്ബുല്ല യൂണിറ്റുകളിലെ ജീവനക്കാരാണ് ഉപയോഗിച്ചിരുന്നതെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് ഹിസ്ബുള്ള അംഗങ്ങളും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ലെബനനിലെ ഇറാന്‍ അംബാസിഡര്‍ മൊജ്തബ അമാനിക്കും സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് ഇറാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

hezbollah-pager-blast

ലെബനീസ് പാര്‍ലമെന്റ് അംഗമായ അലി അമ്മാറിന്റെ മകനാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് സൗദി ന്യൂസ് ചാനല്‍ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടായതാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചയാണ് ഈ ആക്രമണമെന്ന് അവര്‍ പറഞ്ഞു. എല്ലാ പേജറുകളും ഒരേ സമയമാണ് പൊട്ടിത്തെറിച്ചത്. ഇത് വാര്‍ത്താ വിനിമയ മേഖലയിലേക്കുള്ള ഇസ്രായേലിന്റെ കടന്നുകയറ്റമാണെന്ന് ഹിസ്ബുല്ല പറഞ്ഞു.

200ഓളം പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ലെബനന്‍ ആരോഗ്യ മന്ത്രി ഫിറാസ് ആബിയാദ് അറിയിച്ചു. ഹമാസിന് പിന്തുണയറിയിച്ച ശേഷം ഇസ്രായേലുമായി ഭൂരിഭാഗം ദിവസങ്ങളിലും ഹിസ്ബുല്ല ഏറ്റുമുട്ടാറുണ്ട്. കുറ്റകരമായ ഈ ആക്രമണത്തിന് ഇസ്രായേലാണ് ഉത്തരവാദിയെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രായേലിന് തീര്‍ച്ചയായും ഇതിനുള്ള ശിക്ഷ ലഭിക്കുമെന്നും ഹിസ്ബുല്ല പറഞ്ഞു.

അതേസമയം സുരക്ഷ-ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും, സ്‌ഫോടനത്തിന് കാരണം കണ്ടെത്തുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇസ്രായേല്‍ വിദൂര സ്ഥലത്ത് നിന്ന് ആക്രമണം നടത്തുകയാണെന്ന് നിരവധി ഹിസ്ബുല്ല അധികൃതര്‍ അറിയിച്ചു. ഇസ്രായേല്‍ സൈന്യം ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല.

ഗാസയില്‍ ആക്രമണം ആരംഭിച്ച ശേഷം ഹിസ്ബുല്ല അവരുടെ അംഗങ്ങളോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഹിസ്ബുല്ലയുടെ തന്നെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ബദലായി ഉപയോഗിക്കാനായി നിര്‍ദേശിച്ചിരുന്നത്. നബാത്തി പബ്ലിക് ആശുപത്രിയുടെ ചുമതലയുള്ള ഹസന്‍ വസ്‌നി പറയുന്നത് പരുക്കേറ്റ നാല്‍പ്പത് പേര്‍ ഇവിടെ ചികിത്സയിലുണ്ടെന്നാണ്. മുഖത്തും, കണ്ണുകള്‍ക്കുമെല്ലാം പരുക്കേറ്റവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അന്‍പതോളം ആംബുലന്‍സുകളും 300 എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫുകളെയും നിയോഗിച്ചതായി ലെബനീസ് റെഡ് ക്രോസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+