കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിന്റെ യുദ്ധം ഐസിസിനെതിരെയല്ല? ബാഷര്‍ അല്‍ അസദിന് എതിരെ?

Google Oneindia Malayalam News

പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെരതിരെ പ്രബല രാഷ്ട്രങ്ങള്‍ പോരിനിറങ്ങിയപ്പോഴും കാര്യമായ പ്രതികരണങ്ങള്‍ നടത്താതെ ഒഴിഞ്ഞ് മാറുകയായിരുന്നു ഫ്രാന്‍സ്. സിറിയയിലെ വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്നതിനെപ്പറ്റി ഫ്രാന്‍സ് ആലോചിച്ചില്ലായിരുന്നു എന്ന് പറയുന്നതാവും ശരി. പക്ഷേ അഭയാര്‍ഥി പ്രവാഹം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ സിറിയന്‍ അഭയാര്‍ഥികള്‍ ഒരു ചോദ്യ ചിഹ്നമായതോടെയാണ് ഫ്രാന്‍സും വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ സിറിയയിലേയ്ക്ക് നിരീക്ഷണ വിമാനങ്ങള്‍ അയക്കും. തുടര്‍ന്ന് ഇറാഖിലേയ്ക്കും. സിറിയയിലേയ്ക്ക് കരസേനയെ അയക്കുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ പറയുന്നു.

ഐസിസ് ക്രൂരതയ്‌ക്കെതിരെ വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്പോഴും സിറിയന്‍ ജനതയെ ഇന്നത്തെ ദുരന്തത്തിലേയ്ക്ക് എത്തിച്ച നിലവിലെ ഭരണാധികാരിയ ബാഷര്‍ അല്‍ അസദിനെ ഹൊളാന്ദെ അതി രൂക്ഷമായി വിമര്‍ശിയ്ക്കുന്നു. അസദിന് വേണ്ട ആയുധവും പണവും നല്‍കി യുദ്ധത്തില്‍ മുതലെടുപ്പ് നടത്താനൊരുങ്ങുന്ന റഷ്യയേയും പല ലോക നേതാക്കളും പരോക്ഷമായി വിമര്‍ശിയ്ക്കുന്നു...

 സിറിയയിലേയ്ക്ക്

സിറിയയിലേയ്ക്ക്

സിറിയയിലേയ്ക്ക് നിരീക്ഷണ വിമാനങ്ങള്‍ അയക്കുമെന്നാണ് ഫ്രാന്‍സ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ പറയുന്നത്

കുറ്റം അസദിന്റേത് തന്നെ

കുറ്റം അസദിന്റേത് തന്നെ

സിറിയന്‍ ജനതയുടെ ജീവിതം ഇത്രയേറെ ദുരിതപൂര്‍ണമാക്കി മാറ്റിയത് പ്രസിഡന്റ് അസദ് തന്നെ, അസദിന്റെ ക്രൂരതകളില്‍ നിന്നാണ് സിറിയയില്‍ ഇത്രയേറെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

കരസേനയെ അയക്കില്ല

കരസേനയെ അയക്കില്ല

നേരിട്ട് കരസേനയെ അയച്ച് ഒരു യുദ്ധത്തിന് ഫ്രാന്‍സ് തയ്യാറല്ല. അതേ സമയം വൈകാതെ വ്യോമാക്രമണ നടത്താനാണ് സാധ്യത

ബാഷര്‍ അല്‍ അസദ്

ബാഷര്‍ അല്‍ അസദ്

അധികാരത്തില്‍ നിന്ന് വിട്ടൊഴിയാതെ ഇപ്പോഴും ഭരണത്തില്‍ തുടരുകയാണ് ബാഷര്‍ അല്‍ അസദ്

തെരുവിലിറങ്ങിയ

തെരുവിലിറങ്ങിയ

അസദിനെതിരെ തെരുവില്‍ ഇറങ്ങിയ ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നു തള്ളിയ കാഴ്ചയൊന്നും ലോക രാജ്യങ്ങള്‍ മറന്നിട്ടില്ല

വിഷവാതകം

വിഷവാതകം

വിഷവാതകം പ്രയോഗിച്ച് പിഞ്ച് കുട്ടികളെപ്പോലും കൊന്നൊടുക്കിയ അസദ് ഭരണ കൂടത്തിന്റെ ക്രൂരത ആ രാജ്യത്തെ ഒന്നടങ്കം മാറ്റ മറിച്ചു

ഹൊളാന്ദെ പറയുന്നത് പോലെ

ഹൊളാന്ദെ പറയുന്നത് പോലെ

ഹൊളാന്ദെ പറയുന്നത് പോലെ അസദിന്റെ ക്രൂരതകള്‍ സിറിയ എന്ന രാജ്യത്തെ എല്ലാ രീതിയിലും നശിപ്പിയ്ക്കുകയായിരുന്നു

ഉപോത്പ്പന്നം

ഉപോത്പ്പന്നം

അസദിന്റെ ക്രൂരതകളുടെ ഉപോത്പന്നമായി ഐസിസ് മാറുകയായിരുന്നു

ഐസിസും

ഐസിസും

കൊല്ലലും കൊള്ളിവയ്പ്പും തന്നെയാണ് ഐസിസിന്റെയും രീതി

അമേരിയ്ക്ക

അമേരിയ്ക്ക

ഇറാഖിലും സിറിയയിലും അമേരിയ്ക്ക വ്യോമാക്രമണം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി

റഷ്യ

റഷ്യ

പരസ്യമായും രഹസ്യാമും ബാഷര്‍ അല്‍ അസദിന് റഷ്യ സഹായം ചെയ്യുന്നതായി അമേരിയ്ക്ക ആരോപിയ്ക്കുന്നു

സഹായം അതിര് കടക്കരുത്

സഹായം അതിര് കടക്കരുത്

ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിന് റഷ്യ നല്‍കുന്ന സാമ്പത്തിക സഹായം അതിര് കടക്കരുതെന്നൊരു മുന്നറിയിപ്പ് യുഎസ് സെക്രട്ടറി ജോണ്‍ കെറി നല്‍കിയിട്ടുണ്ട്. റഷ്യന്‍ വിദേശ കാര്യമന്ത്രിയ്ക്കാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്

സഹായം കൂടുതല്‍

സഹായം കൂടുതല്‍

ബാഷര്‍ അല്‍ അസദിന് നല്‍കുന്ന സാമ്പത്തിക സഹായം ആഭ്യന്തര സംഘര്‍ഷങ്ങളെ അതി രൂക്ഷമായി ബാധിയ്ക്കുമെന്നാണ് ഫ്രാന്‍സും അമേരിയ്ക്കയും പറയുന്നത്

എന്തിന് സംരക്ഷിയ്ക്കുന്നു

എന്തിന് സംരക്ഷിയ്ക്കുന്നു

ബാഷര്‍ അല്‍ അസദിനേയും അദ്ദേഹത്തിന്റെ സൈന്യത്തേയും റഷ്യ സഹായിച്ചതിനും ഇപ്പോഴും പിന്തുണയ്ക്കുന്നതിനും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്

കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്

സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 240,000 സാധാരണക്കാരാണ്

വീട് നഷ്ടമായി

വീട് നഷ്ടമായി

11 മില്യണ്‍ സിറിയക്കാര്‍ക്ക് ആയിരുന്നു വീട് നഷ്ടമായത്

യുഎന്‍

യുഎന്‍

ലോകത്ത് സമാധാനം കാത്ത് സൂക്ഷിയ്‌ക്കേണ്ട യുഎന്‍ സിറിയയുടെ കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ. ഫലസ്തീന്‍ പ്രശ്‌നം, ഇന്ത്യ പാക് പ്രശ്‌നം അങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളില്‍ യുഎന്‍ ഒരു പരാജയം ആയിരുന്നെന്ന് തെളിയിക്കപ്പെട്ടതാണ്

ഒരു പക്ഷേ

ഒരു പക്ഷേ

ആഭ്യന്തര സംഘര്‍ഷം ആരംഭിച്ച കാലത്ത് തന്നെ സിറിയയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നുവെങ്കില്‍ ആ രാജ്യം ഇന്ന് ഇത്തരമൊരു അവസ്ഥയിലേയ്ക്ക് അധപതിയ്ക്കില്ലായിരുന്നു

ബ്രിട്ടനും

ബ്രിട്ടനും

ബ്രിട്ടീഷ് വ്യോമ സേനയും സിറിയയില്‍ വ്യോമാക്രമണം നടത്തുകയാണ്

അഭയാര്‍ഥികള്‍

അഭയാര്‍ഥികള്‍

പാരമ്പര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല സിറിയക്കാര്‍. പക്ഷേ അഭയം തേടി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചിന്നിച്ചിതറുകയാണ് അവര്‍

ഇനിയും

ഇനിയും

സിറിയയും, ഇറാഖും മാത്രമല്ല ഇനിയും ഒട്ടേറെ രാജ്യങ്ങള്‍ ഐസിസ് ലക്ഷ്യം വയ്ക്കുന്നുണ്ട്. ആഭ്യന്തര സംഘര്‍ഷത്തിലേയ്ക്ക് ഏത് നിമിഷവും കൂപ്പു കുത്തിയേക്കാവുന്ന രാജ്യങ്ങള്‍

ചിതറുന്ന മുസ്ലീം സംസ്‌ക്കാരം

ചിതറുന്ന മുസ്ലീം സംസ്‌ക്കാരം

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളോ കാര്യമായ മുസ്ലീം ജനസംഖ്യയോ ഇല്ലാത്ത രാഷ്ട്രങ്ങളിലേയ്ക്കാണ് അഭയാര്‍ഥികളായി മുസ്ലിങ്ങള്‍ എത്തിപ്പെടുക.. അത് അഭയാര്‍ഥികളുടേയും ആതിഥേയരുടേയും വരും ജീവിതത്തെ എങ്ങനെ ബാധിയ്ക്കുമെന്ന അറിയില്ല

കരയും മുമ്പേ

കരയും മുമ്പേ

സിറിയന്‍ അഭയാര്‍ഥികളേയും ആ രാജ്യത്തേയും ഓര്‍ത്ത് കരയുന്നവര്‍ അവരെ ഇത്തരം സാഹചര്യത്തിലേയ്ക്ക് എത്തിച്ചവരേയും ജന്മം നാട്ടില്‍ നിന്ന് അവര്‍ക്ക് പലായനം ചെയ്യേണ്ടി വരാന്‍ ഇടയാക്കുന്നവരേയും പറ്റി ഓര്‍ക്കണം

English summary
France could launch air strikes on ISIS in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X