കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണിയെ അച്ഛനും സഹോദരന്മാരും എറിഞ്ഞുകൊന്നു

Google Oneindia Malayalam News

ലാഹോര്‍: ഗര്‍ഭിണിയായ യുവതിയെ വീട്ടുകാര്‍ കല്ലെറിഞ്ഞുകൊന്നു. പാകിസ്താനിലെ ലാഹോര്‍ ഹൈക്കോടതിക്ക് മുന്നില്‍ വെച്ചാണ് ഈ അരുംകൊല നടന്നത്. യുവതിയുടെ അച്ഛന്‍ സഹോദരന്മാരുടെ സഹായത്തോടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ഇരുപത് അംഗങ്ങളുണ്ട് ഇവരുടെ കുടുംബത്തില്‍. ഫൈസലാബാദ് സ്വദേശിനിയായ ഫര്‍സാന പര്‍വീന്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവിനൊപ്പം കോടതിയില്‍ എത്തിയതായിരുന്നു ഫര്‍സാന. ഫര്‍സാനയെ ഭര്‍ത്താവായ മുഹമ്മദ് ഇഖ്ബാല്‍ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ മൊഴി കൊടുക്കാനായി കോടതിയിലെത്തിയതാണ് ഫര്‍സാനയും ഭര്‍ത്താവ് ഇഖ്ബാലും.

pakistan-map

വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്. തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങിയില്ല എന്നാരോപിച്ച് കോടതിമുറ്റത്ത് വെച്ച് അച്ഛനും ആങ്ങളമാരും ഫര്‍സാനയെ ക്രൂരമായി മര്‍ദിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയുമായിരുന്നു. ഇഖ്ബാലില്‍ നിന്നും ഫര്‍സാനയെ പിരിക്കാനും കൂട്ടിക്കൊണ്ടുപോകാനും ഇവര്‍ ശ്രമിച്ചു.

ഫര്‍സാന ഇതിന് വഴങ്ങാതായതോടെയാണ് കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് വടിയും കട്ടയും എടുത്ത് അടിച്ചും കല്ലെറിഞ്ഞും ഇവരെ കൊല്ലുകയായിരുന്നു. നിരവധി ആളുകള്‍ നോക്കിനില്‍ക്കേയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനായ നസീം ഭട്ട് പറഞ്ഞു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ഫര്‍സാന. ഇവരുടെ ഭര്‍ത്താവ് ഇക്ബാല്‍ ഓടി രക്ഷപ്പെട്ടു.

English summary
Pregnant Pakistani woman stoned to death by her father and brothers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X