പന്നിയും ചിമ്പാന്‍സിയും ഇണചേര്‍ന്ന് മനുഷ്യനുണ്ടായി
ന്യൂയോര്‍ക്ക്: മനുഷ്യന്‍ എങ്ങനെ ഉണ്ടായി എന്നത് എക്കാലച്ചും തര്‍ക്ക വിഷയമാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, ആദം-ഹവ്വ സിദ്ധാന്തവും എപ്പോഴും തര്‍ക്ക വിഷയങ്ങള്‍ തന്നെ. ഇപ്പോള്‍ അതിരസകരമായ ഒരു പുത്തന്‍ സിദ്ധാന്തവും മനുഷ്യന്റെ ഉത്പത്തിയെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് കുരങ്ങിന് പരിണാമം സംഭവിച്ചിട്ടൊന്നുമല്ലത്രെ മനുഷന്‍ ഉണ്ടായത്. എങ്കിലും ചിമ്പാന്‍സിയുമായി മനുഷ്യന് അഭേദ്യമായ ബന്ധമുണ്ട്. അതേ സമയം പന്നി എന്ന മൃഗത്തെ ഒരു ചീത്തവാക്കായി ഉപയോഗിക്കുന്ന മനുഷ്യന്‍ ഇനി രണ്ട് വട്ടം ആലോചിക്കുകയും വേണം.
പന്നിയും ചിമ്പാന്‍സിയും ഇണ ചേര്‍ന്നാണ് മനുഷ്യ പുത്രന്‍ ഭൂമിയില്‍ ജനനം കൊണ്ടത് എന്നാണ് പുതിയ 'കണ്ടു പിടിത്തം'. പെണ്‍ ചിമ്പാന്‍സിക്ക് ആണ്‍ പന്നിയില്‍ ഉണ്ടായ ഒരു സവാരി ഗിരിഗിരി സംഭവമാണ് മനുഷ്യന്‍ എന്നര്‍ത്ഥം.

അമേരിക്കയിലെ പ്രശസ്തനായ ഒരു ജനിതക ശാസ്ത്രജ്ഞന്റേതാണ് ഈ കണ്ടു പിടിത്തം. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ യൂജീന്‍ മക്കാര്‍ത്തിയാണ് പുതിയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. സങ്കര ജീവി വര്‍ഗ്ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
ചിമ്പാന്‍സികളുമായി മനുഷ്യന് ഒരു പാട് സാമ്യങ്ങളുണ്ടെങ്കിലും പല കാര്യങ്ങളും ഒത്തുപോകുന്നിലലെന്നാണ് മക്കാര്‍ത്തിയുടെ നിരീക്ഷണം. അതുകൊണ്ട് തന്നെ മനുഷ്യന്റെ പരിണാമം വെറും ചിമ്പാന്‍സിയില്‍ നിന്ന് സംഭവിച്ചതാകാന്‍ ഇടയില്ലെന്നാണ് അദ്ദേഹം പറയുന്നത്. മറ്റേതെങ്കിലും ജീവി വര്‍ഗ്ഗവുമായി ചിമ്പാന്‍സികള്‍ ഇണ ചേര്‍ന്നിട്ടാകും മനുഷന്‍ ഉണ്ടായത്. അങ്ങനെയെങ്കില്‍ അതിന് ഏറ്റവും സാധ്യത പന്നിക്കാണെന്നും മക്കാര്‍ത്തെ പറയുന്നു.
മക്കാര്‍ത്തെ വെറുതെ എന്തെങ്കിലും പറയുന്ന ആളല്ല. കാര്യ കാരണ സഹിതമാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം വ്യക്തമാക്കിയിരിക്കുന്നത്.
ചിമ്പാന്‍സിയുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്ന മനുഷ്യന് പന്നിയുമായും സാദൃശ്യങ്ങള്‍ ഏറെയുണ്ട്. രോമമില്ലാത്ത ത്വക്കാണ് അതില്‍ ഒന്നാമത്തേത്. പിന്നെ തൊലിക്കടിയിലെ കൊഴുപ്പ്. പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മൂക്ക്. മങ്ങിയ നിറമുള്ള കണ്ണ്.... സാദൃശ്യങ്ങള്‍ ഇങ്ങനെ നീളുന്നു. ചില അവയവങ്ങളുടെ കാര്യത്തിലും പന്നിയും മനുഷ്യനും തമ്മില്‍ വളരെ അടുത്ത സാദൃശ്യങ്ങള്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
പന്നിയും ചിമ്പാന്‍സിയും ഒരു തവണ ഇണ ചേര്‍ന്നപ്പോള്‍ തന്നെ മനുഷ്യന്‍ ഉണ്ടായി എന്നല്ല മക്കാര്‍ത്തിയുടെം വാദം. പല തലമുറകള്‍ ഇങ്ങനെ ഇണ ചേര്‍ന്നിട്ടുണ്ടാകാം. ഇങ്ങനെ ഉണ്ടായ സങ്കര ഇനങ്ങള്‍ തലമുറകളോളം ഇണ ചേര്‍ന്നിട്ടാകാം മനുഷ്യന്‍ ഉണ്ടായത് എന്നാണ് മക്കാര്‍ത്തി പറഞ്ഞുവക്കുന്നുത്. സ്വന്തം വെബ്‌സൈറ്റില്‍ ആണ് ഇദ്ദേഹം ഈ സിദ്ധാന്തം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എന്തായാലും മുഖ്യധാരാ ശാസ്ത്ര ലോകവും മത മൗലിക വാദികളും ഇതിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിനെതിരെ വാളുമായി പലരും ഇറങ്ങിക്കഴിഞ്ഞിട്ടും ഉണ്ട്. പന്നിയും ചിമ്പാന്‍സിയും തമ്മില്‍ ഇണ ചേരുക എന്നത് അസംഭവ്യമാണെന്നാണ് മുഖ്യധാരാ ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications