കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവശരരുടെ ആനുകൂല്യം നിഷേധിച്ചു; വര്‍ക്ക് ആന്‍റ് പെന്‍ഷന്‍ സെക്രട്ടറി രാജിവെച്ചു

Google Oneindia Malayalam News

ലണ്ടന്‍: വര്‍ക്ക് ആന്റ് പെന്‍ഷന്‍ സെക്രട്ടറി ഡങ്കന്‍ സ്മിത്ത് രാജിവെച്ചു. പാവപെട്ടവരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അടിച്ചേല്‍പിച്ച ട്രഷറി ബഞ്ചിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. കേവലം രാഷ്ട്രീയത്തിന്റെ പേരില്‍ അവശതയനുഭവിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഡങ്കന്‍ സ്മിത്ത് പറഞ്ഞു.

വലിയ പണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ പോലും കഴിയാത്തവരുടെ ആനുകൂല്യങ്ങള്‍ തടയുകയാണ്. ഇത്തരത്തില്‍ രാഷ്ട്രത്തിന്റെ ഖജനാവ് നിറയ്ക്കാനുള്ള നീക്കം ദേശീയ സാമ്പത്തിക താല്‍പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Duncan Smith

ധനകമ്മി കുറയ്ക്കുന്നതിനും മറ്റുമായി സര്‍ക്കാര്‍ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്യുന്നു. എങ്കിലും ആനുകൂല്യം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ തനിക്കും തന്റെ ടീമിനും അവശരരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാറില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവന്നതായും ഡങ്കന്‍ സ്മിത്ത് വ്യക്തമാക്കി.

സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്നവര്‍ക്ക് ബജറ്റില്‍ അതിനനുസൃതമായ നടപടികള്‍ കൈകൊള്ളുകയായിരുന്നു വേണ്ട്ത്. ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സര്‍ക്കാരിന്റെ ഈ നിലപാട് രാജ്യത്തിലെ നാലുലക്ഷത്തോളം അവശതയനുഭവിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് പൊതുവേ ഉള്ള അഭിപ്രായം.

English summary
Iain Duncan Smith has resigned from his role as Work and Pensions Secretary complaining of Treasury pressure to make cuts to benefits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X