കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ല; പ്രകോപനപരമായി പ്രതികരിച്ച് ചൈന

  • By Akhil Prakash
Google Oneindia Malayalam News

ബെയ്ജിംഗ്: തായ്‌വാന്‍ വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. തായ്‌വാൻ സ്വാതന്ത്ര്യ രാജ്യമായി പ്രഖ്യാപിച്ചാൽ അവിടെ യുദ്ധം ആരംഭിക്കാൻ മടിയില്ല എന്നാണ് പ്രസ്താവനയിൽ ചൈന പറയുന്നത്. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്ഗെയെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. "തായ്‌വാനെ ചൈനയിൽ നിന്ന് വേർപെടുത്താൻ ആരെങ്കിലും തുനിയുകയാണെങ്കിൽ, ചൈനീസ് സൈന്യം തീർച്ചയായും ഒരു യുദ്ധം ആരംഭിക്കാൻ മടിക്കില്ല," എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയിൽ ആയിരുന്നു വെയ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എല്ലാ തരത്തിലുള്ള 'തായ്‌വാൻ സ്വാതന്ത്ര്യ' ഗൂഢാലോചനയെ ചൈന തകർക്കും. മാതൃരാജ്യത്തിന്റെ ഏകീകരണം ദൃഢമായി ഉയർത്തിപ്പിടിക്കുമെന്നും തായ്‌വാൻ ചൈനയുടെ ഭാ ഗമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സിം ഗപ്പൂരിൽ വെച്ച് നടന്ന ചർച്ചയിൽ "തായ്‌വാനെ തളർത്തുന്ന നടപടികളിൽ നിന്ന് ചൈന വിട്ടുനിൽക്കണം" എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞിരുന്നു. സ്വയം ഭരിക്കുന്ന, ജനാധിപത്യ ദ്വീപായ തായ്‌വാൻ ചൈനയുടെ നിരന്തരമായ അധിനിവേശ ഭീഷണിയിലാണ് ജീവിക്കുന്നതെന്നും. ചൈന ദ്വീപിനെ അതിന്റെ പ്രദേശമായി കാണുന്നു, ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്വാനെ സ്വതന്ത്ര്യമാക്കുമെന്നും നേരത്തെ യുഎസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ മറുപടി.

taiwanandchinaflag

തായ്വാനെ രാജ്യത്തിന്റെ ഭാ ഗമായി തന്നെയാണ് ചൈന കണക്കാക്കുന്നത്. ആയതിനാൽ തന്നെ ഈ വിഷയത്തിൽ പലപ്പോഴും പ്രകോപനപരമായി ആണ് ചൈന എപ്പോഴും പ്രതികരിക്കുന്നത്. തായ്‌വാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ ചൈന തുടര്‍ച്ചയായി തങ്ങളുടെ എയര്‍ക്രാഫ്റ്റുകള്‍ പറത്തിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. നിലവിലെ തായ്‌വാനിലെ ജനാധിപത്യ സ്വയം ഭരണ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുമെന്നാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള അധിനിവേശ ഭീഷണി. റഷ്യ യുക്രൈൻ യുദ്ധം നാല് മാസത്തോട് അടുക്കുമ്പോഴും തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു യുദ്ധ പ്രഖ്യാപനം ഉണ്ടായേക്കാം എന്ന തരത്തിലെ വാർത്തകൾ പുറത്ത് വരുന്നത്.

രാജ്യത്ത് പുതിയതായി 8,329 കോവിഡ് കേസുകളും പത്ത് മരണങ്ങളും; മഹാരാഷ്ട്രയിൽ മാത്രം മുവ്വായിരത്തിലധികം കേസുകൾരാജ്യത്ത് പുതിയതായി 8,329 കോവിഡ് കേസുകളും പത്ത് മരണങ്ങളും; മഹാരാഷ്ട്രയിൽ മാത്രം മുവ്വായിരത്തിലധികം കേസുകൾ

യുക്രൈൻ റഷ്യ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ആ ഗോള വിപണിയിൽ പ്രതിഫലിച്ചിരുന്നു. പല സ്ഥലങ്ങളിലും ഇന്ധനങ്ങൾക്ക് വില വർധിച്ചു. ഭക്ഷ്യ പ്രതിസന്ധിയെ മുൻകൂട്ടി കണ്ട് ഇന്ത്യ അടക്കം പല രാജ്യങ്ങളും കയറ്റുമതികൾ താൽക്കാലികമായി നിർത്തിവെച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളായിരുന്നു യുക്രൈനും റഷ്യയും. ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ എണ്ണ ഉൽപാദനത്തിൽ റഷ്യക്കും നിർണ്ണായക പങ്ക് ഉണ്ട്. യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇവയുടെ വിതരണം കാര്യമായി തടസ്സപ്പെട്ടിരുന്നു.

എന്തൊരു ക്യൂട്ട്‌നെസാണ്..ദേവിക; കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

English summary
If Taiwan becomes independent, war will not hesitate; China reacts provocatively
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X