Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന്‍ വീണ്ടും എയറില്‍!! ബുഷറയെ വിവാഹം ചെയ്തത് ഇസ്ലാമിക വിരുദ്ധമായി... ഇദ്ദ തീര്‍ന്നില്ല

ഇസ്ലാമാബാദ്: ഒന്നിന് പിറകെ ഒന്നായി വിവാദത്തില്‍പ്പെടുകയാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ക്രിക്കറ്റ് ലോകത്ത് നിന്ന് പാക് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഇമ്രാന് വലിയ സ്വീകാര്യത ലഭിക്കുകയും അതിവേഗം രാജ്യത്തിന്റെ ഭരണം പിടിക്കാന്‍ സാധിക്കുകയും ചെയ്തു എന്നത് ശരിയാണ്. അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കി.

ഇതോടെ ഇമ്രാന്‍ ഖാനെതിരായ നീക്കം തീരുമെന്നാണ് കരുതിയതെങ്കിലും മറ്റൊന്നാണ് സംഭവിച്ചത്. അദ്ദേഹത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോടതികളില്‍ ഇതര പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസ് നല്‍കി. ഒരുവേള ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാകുമെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. പിടിക്കാന്‍ വന്ന പോലീസിനെ പ്രതിരോധിച്ചത് അദ്ദേഹത്തിന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരാണ്.

i

ലാഹോര്‍ കോടതിയുടെ ഇടപെടലാണ് ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ഒഴിവാക്കിയത്. ഇതോടെയും വിവാദം തീര്‍ന്നില്ല. ഇപ്പോള്‍ ഇമ്രാന്‍ ഖാന്റെ വിവാഹമാണ് പാകിസ്താനിലെ പ്രധാന ചര്‍ച്ച. അദ്ദേഹം നേരത്തെ ചെയ്ത രണ്ടു വിവാഹ ബന്ധങ്ങളും ഒഴിവാക്കിയിരുന്നു. മൂന്നാമത് വിവാഹം ചെയ്തത് ബുഷറ ബീവിയെ ആണ്. അവര്‍ ആത്മീയമായ വഴിയില്‍ ജീവിക്കുന്ന വ്യക്തിയാണ്.

അടുത്തിടെ മുഹമ്മദ് ഹനീഫ് എന്നയാള്‍ കോടതിയെ സമീപിച്ചു. തന്റെ ഭാര്യയാണ് ബുഷറ എന്നും ഇമ്രാന്‍ ഖാന്‍ അവരെ ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായി വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ചിരിക്കുകയാണ് എന്നുമായിരുന്നു പരാതി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി ഇമ്രാന്‍ ഖാന്റെ നിക്കാഹ് കര്‍മം നിര്‍വഹിച്ച മുസ്ലിം പണ്ഡിതനെ വിളിപ്പിച്ചു. അദ്ദേഹം ഇന്ന് കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ് കൂടുതല്‍ വിവാദത്തിലേക്ക് നയിച്ചത്.

മുഫ്തി മുഹമ്മദ് സഈദ് ആണ് ഇമ്രാന്‍ ഖാനും ബുഷറയും തമ്മിലുള്ള നിക്കാഹ് കര്‍മം നടത്തിയത്. ശരീഅത്ത് പ്രകാരമല്ല ഇവരുടെ വിവാഹം നടന്നതെന്ന് ഇദ്ദേഹം ഇന്ന് കോടതിയില്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുഷറയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല എന്നാണ് മുഫ്തി കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

എന്താണ് ഇദ്ദ

ഭര്‍ത്താവ് മരിക്കുകയോ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയോ ചെയ്ത മുസ്ലിം സ്ത്രീ മൂന്ന് മാസം ഇദ്ദ ഇരിക്കണം എന്നാണ് ഇസ്ലാമിക നിയമം. ഇതിന് ശേഷമാകണം അടുത്ത വിവാഹം നടക്കേണ്ടത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭിണിയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുക എന്ന ഉദ്ദേശവും ഇദ്ദയ്ക്കുണ്ട്. ബുഷറ ഇദ്ദ കാലാവധി പൂര്‍ത്തിയാക്കിയിരുന്നില്ല. അതിന് മുമ്പാണ് ഇമ്രാന്‍ ഖാനെ വിവാഹം ചെയ്തത് എന്നാണ് ആരോപണം.

i

തനിക്ക് ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധമായിരുന്നുവെന്നും അദ്ദേഹം വിളിച്ചതു പ്രകാരമാണ് നിക്കാഹ് നടത്താന്‍ ലാഹോറില്‍ പോയത് എന്നും മുഫ്തി കോടതിയില്‍ പറഞ്ഞു. ബുഷറയുടെ സഹോദരി എന്ന് പരിചയപ്പെടുത്തിയ യുവതി വന്നാണ് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചത്. ഇസ്ലാമിക നിയമ പ്രകാരമുള്ള എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചുവെന്നും ഇനി നിക്കാഹ് നടത്താമെന്നും യുവതി അറിയിച്ചുവത്രെ.

2017 നവംബറിലാണ് ബുഷറയുടെ ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. 2018 ജനുവരി ഒന്നിനാണ് ഇമ്രാന്‍ ഖാനുമായുള്ള വിവാഹം നടന്നത്. മൂന്ന് മാസം പൂര്‍ത്തിയായിരുന്നില്ല. ഫെബ്രുവരിയില്‍ ഇമ്രാന്‍ ഖാന്‍ തന്നെ വീണ്ടും വിളിച്ചു. നിക്കാഹ് നടക്കുമ്പോള്‍ ബുഷറയുടെ ഇദ്ദ കാലാവധി കഴിഞ്ഞിരുന്നില്ലെന്നും ഒരുതവണ കൂടി നിക്കാഹ് ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് വിളിച്ചതെന്ന് മുഫ്തി പറയുന്നു.

പുതുവര്‍ഷ ദിനത്തില്‍ വിവാഹിതനായാല്‍ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവത്രെ. ഇതാണ് തിടുക്കത്തില്‍ നിക്കാഹ് നടത്താന്‍ കാരണം എന്ന് മുഫ്തി ഡോണ്‍ ന്യൂസിനോട് പറഞ്ഞു. ബുഷറയുടെ പ്രവചനങ്ങളില്‍ ഇമ്രാന്‍ ഖാന് വലിയ വിശ്വാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+