കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശരീരത്തില്‍ നാല് വെടിയുണ്ട, വധഗൂഢാലോചനയെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു'; ഇമ്രാന്‍ ഖാന്‍

Google Oneindia Malayalam News

ഇസ്ലമാബാദ്: പാകിസ്ഥാന്‍ വസീറാബാദ് നഗരത്തില്‍ തനിക്ക് നേരെയുണ്ടായ വധശ്രമത്തിനിടെ നാല് വെടിയുണ്ടകള്‍ കാലില്‍ പതിച്ചതായി പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്ന് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധഗൂഡാലോചനയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണ സനാവുള്ള, ആര്‍മി മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

1

തനിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഒരു ദിവസം മുമ്പേ അറിഞ്ഞിരുന്നു. താന്‍ സാധാരണക്കാരുടെ ഇടയില്‍ നിന്നും വരുന്ന ആളാണ്. സൈന്യത്തിന്റെ സംവിധാനത്തിന് കീഴിലല്ല എന്റെ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. 22 വര്‍ഷത്തോളം താന്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നാല് പേര്‍ ചേര്‍ന്നാണ് തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

2

പ്രേതങ്ങളുമായി സംസാരിക്കാറുണ്ട്.... മറ്റുള്ളവരുടെ ഭാവി അങ്ങനെയറിയാം, അമ്പരപ്പിച്ച് ഈപ്രേതങ്ങളുമായി സംസാരിക്കാറുണ്ട്.... മറ്റുള്ളവരുടെ ഭാവി അങ്ങനെയറിയാം, അമ്പരപ്പിച്ച് ഈ

എന്റെ കൈവശം തെളിവായി വീഡിയോയുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തെളിവായി ആ വീഡിയോ പുറത്തെത്തും. ആക്രമണത്തില്‍ തന്റെ ശരീരത്തില്‍ നാലോളം വെടിയുണ്ടകള്‍ ഏറ്റിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തന്നെ ആക്രമിച്ചവരില്‍ രണ്ട് പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3

നോക്കൂ സുന്ദരമായ പൂന്തോട്ടം, ചെടികള്‍ക്കിടയില്‍ അതാ ഒരു കാവല്‍ നായ; 11 സെക്കന്‍ഡില്‍ കണ്ടെത്തണംനോക്കൂ സുന്ദരമായ പൂന്തോട്ടം, ചെടികള്‍ക്കിടയില്‍ അതാ ഒരു കാവല്‍ നായ; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

അറസ്റ്റിലായ അക്രമി താന്‍ ഒറ്റയ്ക്കാണ് കൊലപ്പെടുത്താന്‍ വന്നതെന്നാണ് ക്യാമറയില്‍ പൊലീസിനോട് പറഞ്ഞത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ഇസ്ലാമിന്റെ തത്വങ്ങളില്‍ നിന്ന് അവരെ അകറ്റുകയും ചെയ്യുന്നതിനാല്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര സുരക്ഷാ മന്ത്രി റാണ സനാവുള്ള, രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയെ നയിക്കുന്ന മേജര്‍ ജനറല്‍ ഫൈസല്‍ നസീര്‍ എന്നിവരാണ് ഈ ഗൂഡാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

4

പറക്കുംതളികയൊന്നുമില്ല.. ഇതുവരെ കണ്ടതെല്ലാം ചൈനീസ് ഡ്രോണുകള്‍, വെളിപ്പെടുത്തി പെന്റഗണ്‍പറക്കുംതളികയൊന്നുമില്ല.. ഇതുവരെ കണ്ടതെല്ലാം ചൈനീസ് ഡ്രോണുകള്‍, വെളിപ്പെടുത്തി പെന്റഗണ്‍

ഇമ്രാന്‍ ഖാനെ ആക്രമിച്ച സംഭവത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നേതാക്കള്‍ അടക്കം 13 പേര്‍ക്കാണ് പരിക്കേറ്റത്. ഇമ്രാന്‍ ഖാനെതിരായ ആക്രമണത്തില്‍ പങ്കില്ലെന്നും സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തുമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. ഇമ്രാന്‍ ഖാനെ വെടിവച്ചത് കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് അറസ്റ്റിലായ യുവാവ് പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ഗുജ്‌റന്‍വാലയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഒരു റാലിയിലാണ് ഇയാള്‍ ഇമ്രാന്‍ ഖാനെതിരെ വെടിയുതിര്‍ത്തത്. ഇമ്രാന്‍ ഖാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.

English summary
Imran Khan Says Four bullets in the body and already aware of the assassination plot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X