Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് വിരുദ്ധ നയം ആയുധമാക്കാന്‍ ഇമ്രാന്‍; രാജ്യത്തെ അഭിസംബോധന ചെയ്യും, രാഷ്ട്രീയ ഭാവി നാളെ അറിയാം

ഇസ്ലമാബാദ്: ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി നല്‍കിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതു വിധി പുറത്തുവന്നത.് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വിധിയില്‍ പ്രസ്താവിച്ചു. ഇതോടെ അവിശ്വാസ പ്രമേയം നേരിടാനുള്ള ഒരുക്കത്തിലാണ് ഇമ്രാന്‍ ഖാന്‍.

1

അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന് തിരിച്ചടിയേറ്റ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനായി വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. നിയമസഭ പിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തീരുമാനവും ഭരണഘടനയ്ക്കെതിരാണെന്ന വിധി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഈ നീക്കം. അവിശ്വാസ പ്രമേയം നേരിടുന്നതിന് മുന്നോടിയായി ഇമ്രാന്‍ ഖാന്‍ മന്ത്രിസഭ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

2

തന്നെ പുറത്താന്‍ ആഗോള ഗൂഡാലോചന നടന്നെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. ഭീഷണിക്ക് പിന്നിലുള്ള രാജ്യം യു എസാണെന്ന് ആദ്ദേഹം ആരോപിച്ചിരുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ കൂറുമാറിയതിനാല്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനാണ് സാധ്യത. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും ഇ്മ്രാന്‍ഖാന്‍. ഇതിന് മുമ്പ് അവിശ്വാസ പ്രമേയം നേരിട്ട രണ്ട് പ്രധാനമന്ത്രിമാര്‍ വോട്ടെടുപ്പിന് മുമ്പ് രാജിവച്ചിരുന്നു.

3

അതേസമയം, പാകിസ്ഥാന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന് പിന്നില്‍ തന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടാണ് കാരണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ നടത്തുന്നത്. ജനങ്ങളുമായുള്ള അഭിസംബോധനയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു സഹതാപ തരംഗം സൃഷ്ടിക്കാന്‍ ഇത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

4

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിക്കുന്നതിനായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖാസിയറിനോട് ശനിയാഴ്ച രാവിലെ 10.30 ന് ശേഷം സമ്മേളനം വിളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. പാക് രാഷ്ട്രീയത്തില്‍ ഇമ്രാന്‍ ഖാന്റെ ഭാവി എന്താകുമെന്ന് നാളെ അറിയാം. വ്യാഴാഴ്ച സര്‍ക്കാരിന്റെ അഭിഭാഷക സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍, സുപ്രീം കോടതി പ്രഖ്യാപിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഖാന്‍ പറഞ്ഞിരുന്നു.

5

അതേസമയം, കഴിഞ്ഞ ആഴ്ച രാജ്യത്തെ 342 അംഗ ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷമായ 172 സീറ്റില്‍ നിന്ന് ഫലപ്രദമായി പരാജയപ്പെട്ട ഇമ്രാന്‍ സര്‍ക്കാരിന് കോടതി വിധി നല്‍കുന്നത് കനത്ത തിരിച്ചടിയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 199 നിയമസഭാംഗങ്ങളുടെ പിന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ-ഇ-ഇന്‍സാഫിന് കേവലം 144 നിയമസഭാംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളതെന്നാണ് സൂചന. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 58 പ്രകാരം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ ദേശീയ അസംബ്ലി പിരിച്ചുവിടാനാകില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+