മനുഷ്യാവകാശ സമിതിയില്‍ നിന്നും റഷ്യ പുറത്ത്, കാരണമായത് ആലപ്പോയില്‍ നടക്കുന്ന യുദ്ധം
യുഎന്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്നും റഷ്യ പുറത്തായി. കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ക്രൊയേഷ്യയുടെയും ഹംഗറിയുടെയും വോട്ടിനാണ് റഷ്യ പുറന്തള്ളപ്പെട്ടത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തില്‍ ആലപ്പോയില്‍ നടക്കുന്ന യുദ്ധത്തിന്റെ പേരിലാണ് റഷ്യ പുറത്തായത്.
193 അംഗങ്ങളുള്ള യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഹംഗറി 144 വോട്ടുകളും ക്രൊയേഷ്യ 114 വോട്ടും, റഷ്യ 112 വോട്ടുകളും നേടി. ക്രൊയേഷ്യയോട് രണ്ട് വോട്ടിനും ഹംഗറിയോട് 32 വോട്ടിനും റഷ്യ പുറത്താക്കുകയായിരുന്നു. നല്ല മത്സരമാണ് റഷ്യ നേരിട്ടതെന്ന് റഷ്യന്‍ യുഎന്‍ അംബാസിഡര്‍ പറഞ്ഞു. വര്‍ഷങ്ങളായി സമിതിയില്‍ ഉണ്ടായിരുന്ന തങ്ങള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചു വരാന്‍ സാധിക്കുമെന്ന് റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു.

യുഎന്‍ സമിതിയിലേക്ക് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 14 രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയും ബ്രിട്ടനും സൗദിയും ചൈനയും ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെടുകയും ഈജിപ്ത്, ഇറാഖ്, ബ്രസീല്‍, റുവാണ്ട, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ പുതിയതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2001 ല്‍ റഷ്യയ്ക്ക് സമാനമായി അമേരിക്കയും സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.












Click it and Unblock the Notifications