Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തി വെടിവെപ്പ് സ്ഥിരീകരിച്ച് ചൈന; കര്‍ശന മുന്നറിയിപ്പ്;'ഗുരുതരമായ സൈനിക പ്രകോപനം'

ദില്ലി: ഇന്ത്യയുടേത് വളരെ ഗുരുതരമായ സൈനിക പ്രകോപനമാണെന്ന് വിളിച്ച ഷാങ് ഹൂയി ഇത്തരം അപകടകരമായ നടപടികള്‍ ഉടന്‍ നിര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. നീക്കങ്ങളില്‍ നിന്നും സൈനികളെ തടയണമെന്നും നിലവില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയതില്‍ അന്വേഷണം നടത്തുകയും അവരെ ശിക്ഷിക്കണമെന്നും തുടര്‍ന്ന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

അതേ സമയം ഇന്ത്യന്‍ സേനയോ പ്രതിരോധ മന്ത്രാലയമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

india china

എന്നാല്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ ഇന്ത്യന്‍സൈന്യം മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചതെന്ന് സംഭവത്തിന് പിന്നാലെ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ കുറഞ്ഞ സമയം മാത്രമാണ് വെടിവെപ്പ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബര്‍ നാലിന് സൈനിക മേധാവി ജനറല്‍ എംഎം നരവാനെ കിഴക്കന്‍ ലഡിക്കിലെ നടപടികള്‍ അവലോകനം ചെയ്യുന്നതിനിയെ നിയന്ത്രണ രേഖയിലെ സ്ഥിതി ഗുരുതരമാണെന്ന് പറഞ്ഞിരുന്നു.

തിങ്കളാഴ്ച്ച രാത്രിയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് മാസത്തിലേറെയായി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍, ചൈനീസ് സൈന്യം പ്രശ്‌നത്തിലാണ്.

Recommended Video

cmsvideo
    Mystery surrounds China’s launch of reusable experimental spacecraft | Oneindia Malayalam

    40 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടക്കുന്നത്. 1970 ലായിരുന്നു മുമ്പ് വെടിവെപ്പ് നടന്നത്. മുമ്പ് ഗാല്‍വന്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ 20 സൈനികള്‍ വീരമൃത്യൂ വരിച്ചിരുന്നു. ഇതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+