ഇന്ത്യയുടെ ജനസംഖ്യയെക്കുറിച്ചുള്ള ചോദ്യത്തിന് അധിക്ഷേപ മറുപടിയുമായി ചൈന..
ഇന്ത്യയുടെ ജനസംഖ്യയെക്കുറിച്ചുള്ള ചോദ്യത്തിന് അധിക്ഷേപ പരാമർശവുമായി ചൈന. കഴിഞ്ഞ ദിവസം ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടന്നിരുന്നു. ചൈനയുടെ ജനസംഖ്യയെ മറികടന്നതോടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. ഇതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ഇന്ത്യയെ രൂക്ഷമായി വിമർശിച്ചത്. ഒരു രാജ്യത്തിന്റെ ജനസംഖ്യാപരമായ ലാഭവിഹിതം, അതിന്റെ വലിപ്പം മാത്രമല്ല ഗുണനിലവാരവും നോക്കേണ്ടതും പ്രധാനമാണ് എന്നായിരുന്ന പരാമർശം. കഴിവുള്ള റിസോഴ്സാണ് പ്രധാനമെന്നും ചൈനീസ് വക്താവ് പറഞ്ഞു.
"ഒരു രാജ്യത്തിന്റെ ഡെമോഗ്രാഫിക് ഡിവിഡന്റ് വിലയിരുത്തുമ്പോൾ, അതിന്റെ വലിപ്പം മാത്രമല്ല, അതിന്റെ ഗുണനിലവാരവും നമ്മൾ നോക്കേണ്ടതുണ്ട്. വലിപ്പം പ്രധാനം ആണ്, എന്നാൽ അതിലും പ്രധാനം കഴിവുള്ള വിഭവങ്ങളാണ്. 1.4 ബില്യൺ ചൈനക്കാരിൽ ഏകദേശം 900 ദശലക്ഷവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരും ശരാശരി 10.9 വർഷത്തെ വിദ്യാഭ്യാസം ലഭിച്ചവരുമാണ്," വാങ് വെൻബിൻ പറഞ്ഞു.

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) റിപ്പോർട്ട് പറയുന്നത് അനുസരിച്ച് , ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 വയസ്സിനിടയിൽ ഉള്ളവരാണ്.. 18 ശതമാനം ആളുകൾ 10 മുതൽ 19 വയസ്സുവരെ ഉള്ളവരാണ് . 26 ശതമാനം പേർ 10 മുതൽ 24 വയസ്സുവരെയുള്ളവരാണ്.
68 ശതമാനം ആളുകൾ 15 നും 64 നും ഇടയിൽ ഉള്ളവരാണ്. അതേസമയം, കേരളത്തിലും പഞ്ചാബിലും പ്രായം ആയവരാണ് കൂടുതൽ. അതേസമയം ബീഹാറിലും ഉത്തർപ്രദേശിലും യുവാക്കളാണ് കൂടുതൽ. കേരളത്തിലും പഞ്ചാബിലും പ്രായമായവരാണ് കൂടുതൽ. ബിഹാറിലും ഉത്തർപ്രദേശിലും യുവാക്കളാണ് കൂടുതൽ.
ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളെ 1.4 ബില്യൺ അവസരങ്ങളായി കാണണമെന്നാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ ഇന്ത്യയുടെ പ്രതിനിധി ആൻഡ്രിയ വോജ്‌നാർ പറഞ്ഞത്. ഇന്ത്യയിലും ചൈനയിലും ജനസംഖ്യ വർദ്ധിക്കുന്ന മന്ദഗതിയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഏകദേശം 340 ദശലക്ഷം ആളുകളുമായി, യുണൈറ്റഡ് സ്റ്റേറ്റ്സ് മൂന്നാം സ്ഥാനത്താണ്












Click it and Unblock the Notifications