Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ചോദ്യത്തിന് മറുപടി നൽകാതെ സൌദി: എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ, സമയം തെളിഞ്ഞ് അമേരിക്ക

റിയാദ്: അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ സൗദി അറേബ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ. എണ്ണ ഇറക്കുമതി നാലിലൊന്നായി വെട്ടിക്കുറയ്ക്കാൻ ആണ് ധാരണയായിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സൌദി അവഗണന തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ സ്റ്റേറ്റ് റിഫൈനറികൾ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുള്ളത്.

ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

അന്താരാഷ്ട്ര വിപണിയെ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നിയന്ത്രിക്കാനുള്ള ഒപെക് അംഗ രാജ്യങ്ങളുടെ തീരുമാന പ്രകാരമാണ് ഇന്ത്യൻ റിഫൈനറികൾ നിരന്തരം സൌദി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാത്തത്.

 ഇറക്കുമതി വെട്ടിക്കുറച്ചു

ഇറക്കുമതി വെട്ടിക്കുറച്ചു


ഇപ്പോഴത്തെ സാഹചര്യത്തിൽ മെയ് മുതല്‍ സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. അസംസ്‌കൃത എണ്ണയ്ക്കായി പശ്ചിമേഷ്യക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് സൌദിയുടേയും ഒപെകിന്റെയും നീക്കമെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കണക്ക് അനുസരിച്ച് സൗദിയില്‍ നിന്നും ഇന്ത്യന്‍ സ്റ്റേറ്റ് റിഫൈനറി കമ്പനികള്‍ ഒരു മാസം 14.7-14.8 മുതല്‍ ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. എണ്ണ ആവശ്യത്തിന് 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പ്രധാനമായും പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ക്രൂഡ് ഓയില്‍ ഓയില്‍ ഇറക്കുമതിക്കായി ആശ്രയിക്കുന്നത്. ചെയ്യുന്നത്.

ഇറക്കുമതി നിർത്തലാക്കി

ഇറക്കുമതി നിർത്തലാക്കി


സൗദിയില്‍ നിന്നും 10.8 മില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കാനാണ് ധാരണയായിട്ടുള്ളത്. ഇന്ത്യയുടെ റിഫൈനറി കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, മംഗളൂര്‍ റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍ എന്നീ കമ്പനികളാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുള്ളത്.

 ഒപെക് നിർദേശം

ഒപെക് നിർദേശം

ഏഷ്യയിലെ റിഫൈനറികള്‍ക്ക് വേണ്ടി നടത്തിയിരുന്ന ക്രൂഡ് ഓയില്‍ ഇറക്കുമതി ഒപെകിന്റെ തീരുമാന പ്രകാരം സൗദി നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള കയറ്റുമതി ശരാശരി അളവില്‍ നിലനിര്‍ത്തുന്നതിൽ സൌദി ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാല്‍ എന്നാല്‍ കൂടുതല്‍ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്ന മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ആവശ്യം സൗദി പരിഗണിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇദ്ദേഹം സ്റ്റേറ്റ് റിഫൈനറി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

 ഇറക്കുമതി കുറഞ്ഞു

ഇറക്കുമതി കുറഞ്ഞു

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പശ്ചിമേഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി 22 മാസത്തിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് ചുരുങ്ങിയിരുന്നു. അമേരിക്കയായിരുന്നു ഫെബ്രുവരിയിൽ ഇന്ത്യയിലേക്കുള്ള ഇന്ധനം ഇറക്കുമതി ചെയ്തതിൽ മാസം ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്തതില്‍ മുന്നില്‍ നിന്നത്. സൗദി അന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ, ഇറാഖിന് ശേഷം ഇന്ത്യക്ക് വിതരണം ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരായി അമേരിക്ക മാറിയിരുന്നു.

അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+